ശരീര ദുർഗന്ധത്തെ അകറ്റാൻ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

തക്കാളി

തക്കാളി

ശരീര ദുർഗന്ധം അകറ്റാൻ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന സെപ്റ്റിക് പ്രോപ്പർട്ടീസ് എന്നതാണ് നമ്മേ ശരീര ദുർഗന്ധം അകറ്റി സഹായിക്കുന്ന ഘടകം. തക്കാളി ജ്യൂസ് ആക്കി കുളിക്കുന്നതിന് മുൻപ് മേലു കഴുകാം. ഇത് ശരീര ദുർഗന്ധം അകറ്റുന്നു.

നാരങ്ങാ നീര്

നാരങ്ങാ നീര്

ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒറ്റമൂലികളിൽ പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങാ നീര്. നാരങ്ങാ നീര് ഉപയോഗിക്കുന്നതിലൂടെ ശരീര ചര്മ്മത്തിന്റെ പി.എച്ച് ലെവൽ വർദ്ധിപ്പിക്കുന്നു അതോടൊപ്പം ദുർഗന്ധം അകറ്റുകയും ചെയ്യുന്നു. അല്പം നാരങ്ങാ നീര് പഞ്ഞിയിൽ മുക്കി ചർമ്മത്തിൽ പുരട്ടാം കക്ഷത്തിലാണ് സാധാരണ കൂടുതലും ദുർഗന്ധം ഉണ്ടാകുന്നത് ഇവിടെ നാരങ്ങാ നീര് പുരട്ടുന്നതിലൂടെ ദുർഗന്ധവും വിയർപ്പ് നാറ്റവും ഇല്ലാതാവാൻ സഹായിക്കുന്നു.

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ

ശരീര ദുർഗന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്ന ഒറ്റമൂലിയാണ് ടീ ട്രീ ഓയിൽ. ഇത് ശരീര ദുർഗന്ധം അകറ്റാൻ വളരെ പ്രയോജനകരമായ മാർഗ്ഗമാണ്. ഇത് തേച്ച് കുളിക്കുന്നത് ശരീര ദുർഗന്ധം ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു.

ആപ്പിൾ സിഡാർ

ആപ്പിൾ സിഡാർ

ശരീര ദുർഗന്ധം അകറ്റാൻ ആപ്പിൾ സിഡാർ വിനീഗർ ഉപയോഗിക്കാം. ഇത് ശരീര ദുർഗന്ധം അകറ്റാൻ നല്ല ഒരു ഒറ്റമൂലിയാണ്. കുളിക്കുന്ന വെള്ളത്തിൽ ആപ്പിൾ സിഡാർ വിനീഗർ ചേർക്കാം ശേഷം കുളിക്കാം ഇത് ശരീര ദുർഗന്ധം ഇല്ലാതെയാക്കും കൂടാതെ കക്ഷത്തിൽ ഒരു പഞ്ഞിയിൽ മുക്കി തേക്കുന്നത് കക്ഷത്തിൽ ഉള്ള ദുർഗന്ധവും വിയർപ്പ് നാറ്റവും അകറ്റുന്നു.

നാരങ്ങാ നീരും ഇഞ്ചിയും

നാരങ്ങാ നീരും ഇഞ്ചിയും

നാരങ്ങാ ഇഞ്ചി ഇവ രണ്ടും വളരെ പ്രധാനപ്പെട്ട ഒറ്റമൂലികളാണ്. ഇവ പല കാര്യങ്ങൾക്കും പരിഹാരം നൽകാറുമുണ്ട്. അങ്ങനെയുള്ള ഈ രണ്ട് ഒറ്റമൂലികളും നമ്മുടെ ശരീര ദുർഗന്ധത്തെയും അകറ്റുന്നു. ഇവ രണ്ടും ചതച്ച് കുളിക്കുന്ന വെള്ളത്തിൽ ചേർക്കാം ശേഷം കുളിക്കുന്നത് ശരീര ദുർഗന്ധം ഇല്ലാതെയാക്കാൻ സഹായിക്കുന്നു.

റോസ് വാട്ടർ

റോസ് വാട്ടർ

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും റോസ് വാട്ടർ ഉപയോഗിക്കാറുണ്ട് അതോടൊപ്പം തന്നെ ശരീര ദുർഗന്ധം അകറ്റാനും റോസ് വാട്ടർ നമ്മേ സഹായിക്കും. കുളിക്കുന്ന വെള്ളത്തിൽ റോസ് വാട്ടർ ചേർത്ത് കുളിക്കാം ഇത് ശരീര ദുർഗന്ധം ഇല്ലാതാക്കുന്നു.

ബേക്കിങ് സോഡ

ബേക്കിങ് സോഡ

ശരീര ദുർഗന്ധം ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ബേക്കിങ് സോഡ. ഇത് കുളിക്കാൻ എടുക്കുന്ന വെള്ളത്തിൽ ചേർത്ത് കുളിക്കാം ഇങ്ങനെ കുളിക്കുന്നത് ശരീര ദുർഗന്ധം അകറ്റാനും ബാക്ടീരിയയെ നശിപ്പിക്കാനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പലതരം പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിച്ച് വരുന്നു അതോടൊപ്പം ശരീര ദുർഗന്ധം അകറ്റാനും ഈ ഒറ്റമൂലി ഉപയോഗിക്കുന്നു. ഉരുളക്കിഴങ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ശരീര ഭാഗങ്ങളിൽ ഉരയ്ക്കുന്നത് ശരീരത്തിൽ ഉണ്ടാവുന്ന ദുർഗന്ധം അകറ്റാൻ നമ്മേ സഹായിക്കുന്നു.

പുതിന ഇല

ആലവും പുതിന ഇലയും

പുതിന ഇലയും ആലവും ചേർത്ത മിശ്രിതം ശരീര ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നവയിൽ ഒന്നാണ്. കുളിക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ആലവും, കുറച്ച് പുതിന ഇലയും ചേർക്കാം ഈ വെള്ളത്തിൽ കുളിക്കുന്നത് ശരീര ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു.

കർപ്പൂര തുളസി

കർപ്പൂര തുളസി

ശരീര ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് കർപ്പൂര തുളസി. കർപ്പൂര തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ശരീര ദുർഗന്ധം ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്നു. ശേഷം അല്പം ഒലീവ് ഓയിൽ ശരീരത്തിൽ തേക്കുന്നത് അല്പം കൂടി ഗുണം നൽകുന്നു ഇതിന്.