വായ് നാറ്റം അകറ്റാം (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

ഏലക്ക

ഏലക്ക

വായ് നാറ്റം നിത്യ ജീവിതത്തിലെ വലിയ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ്. ഇത് അകറ്റാൻ നല്ലൊരു മാർഗ്ഗമാണ് ഏലക്ക. ഏലക്ക വായിൽ കൊള്ളുവാൻ ആവിശ്യത്തിന് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കാം. ഇത് കവിളിൽ കൊള്ളുന്നത്‌ വായ് നാറ്റം അകറ്റാൻ നമ്മേ സഹായിക്കുന്നു.

കറുവാപ്പട്ട

കറുവാപ്പട്ട

വായ് നാറ്റം അകറ്റാൻ ഉപയോഗിക്കാവുന്ന നല്ലൊരു വഴിയാണ് കറുവാപ്പട്ട ചായ. ഇത് നമ്മുടെ വായും, വായിൽ നിന്ന് പുറത്തേക്ക് വരുന്ന ശ്വാസവും ഫ്രേഷോടെ നില നിർത്താൻ സഹായിക്കുന്നു.

ആപ്പിൾ

ആപ്പിൾ

ആപ്പിൾ കഴിക്കുന്നതിലൂടെ വായ് നാറ്റം തടയാൻ സാധിക്കും. ഉമിനീര് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ. അങ്ങനെ ആപ്പിൾ കഴിക്കുന്നതിലൂടെ ഉമിനീര് വളരെ അധികം ഉൽപ്പാദനം നടക്കുകയും ഇത് വഴി വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയയെ നശിപ്പിക്കുകയും അങ്ങനെ വായ് നാറ്റം മാറാൻ സഹായിക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി

വായനാറ്റം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം ചൂടാക്കിയത് കവിളിൽ കൊള്ളുന്നതും വായ് നാറ്റം അകറ്റാൻ ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ്.

തുളസി

തുളസി

തുളസി ഇല ഭക്ഷണത്തിനോടൊപ്പം ശീലമാക്കാം ഇത് വായ് നാറ്റം അകറ്റുന്നു. കൂടാതെ തുളസി ഇല ഇട്ട് വെള്ളം ചൂടാക്കി അത് കുടിക്കുന്നതും കവിളിൽ കൊള്ളുന്നതും വായ് നാറ്റം അകറ്റുന്നു. ഇത് ശീലമാക്കുന്നത് എത്രയും പെട്ടെന്ന് തന്നെ വായ് നാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു.

തൈര്

തൈര്

വായ് നാറ്റം അകറ്റാൻ ഫലപ്രദമായ മാർഗ്ഗമാണ് തൈര്. തൈര് ധാരാളം ആഹാരത്തിൽ ചേർത്ത് കഴിക്കാം ഇത് വായ് നാറ്റം പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു. തൈര് വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയയെ നശിപ്പിച്ച് ശുദ്ധമായ വായു പുറത്തേക്ക് നൽകാനും അതോടൊപ്പം വായ് നാറ്റം അകറ്റുകയും ചെയ്യുന്നു.

കുരുമുളക് പൊടി

കുരുമുളക് പൊടി

എല്ലാ ദിവസവും പല്ല് തേക്കുമ്പോൾ ഇടയ്ക്ക് നമുക്ക് കുരുമുളക് പൊടി ഉപ്പ് ഗ്രാമ്പു ഈ മിശ്രിതങ്ങൾ ഉപയോഗിക്കാം ഇത് വായ് നാറ്റം അകറ്റാൻ നമ്മെ സഹായിക്കുന്നു. കൂടാതെ പല്ലിന് നല്ല തിളക്കവും മോണ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

പേരുംജീരകം

പേരുംജീരകം

വായ് നാറ്റം വായിൽ നിന്ന് വരുന്ന ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് പേരുംജീരകം. പേരുംജീരകം അല്പം ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം അത് ഉപയോഗിച്ച് പല്ലു തേക്കാം ഇത് വായ് നാറ്റം അകറ്റാൻ സഹായിക്കുന്നു.

അടക്ക

അടക്ക

വായ് നാറ്റത്തെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് അടക്ക. അടക്ക പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കാം ശേഷം ഇത് കവിളിൽ കൊള്ളാം ഇത് വായ് നാറ്റം ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു.

ഗ്രീൻ ടീ

ഗ്രീൻ ടീ

വായ് നാറ്റം എന്ന പ്രശ്നത്തിന് കാരണമായ സൾഫർ കോംപൗണ്ട് അകറ്റി വായ് നാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിൻ. അതുകൊണ്ട് തന്നെ ദിവസേന ഗ്രീൻ ടീ കുടിക്കാം ഇത് വായ് നാറ്റം അകറ്റാൻ നല്ലതാണ്.