മൂത്രതടസ്സത്തിന് പരിഹാരം നിമിഷ നേരങ്ങൾ കൊണ്ട്

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

നെല്ലിക്ക

നെല്ലിക്ക

വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൂത്ര തടസ്സം എന്നത്. ഇതിനെ മാറ്റി നിർത്തി മൂത്രം പോകുവാൻ സഹായിക്കുന്നവയാണ് നെല്ലിക്ക, ശർക്കരയും. ആദ്യം നമ്മൾ ചെയ്യേണ്ടത് നെല്ലിക്കാത്തോട് പൊടിച്ചെടുക്കുക എന്നതാണ്. ഇത് ശർക്കരയിൽ കുഴച്ച് കഴിക്കുന്നത് മൂത്ര തടസത്തിന് പരിഹാരമാണ്.

ശതാവരിക്കിഴങ്

ശതാവരിക്കിഴങ് എന്ന ഒറ്റമൂലി മൂത്ര തടസ്സം അകറ്റി നല്ല പോലെ മൂത്രം പോകുവാൻ സഹായിക്കുന്ന നല്ലൊരു മാർഗ്ഗങ്ങളിൽ ഒന്നാണ്. ഇതിനായി ശതാവരിക്കിഴങ് അരച്ചെടുത്ത് അതിന്റെ നീര് മാത്രം പിഴിഞ്ഞെടുത്ത് ദിവസേന സേവിക്കുന്നതും മൂത്ര തടസ്സം മാറുന്നതിനും സഹായിക്കുന്നു.

മുള്ളൻ കീര

ഇത്തരം ഒരു ഒറ്റമൂലിയുടെ പേര് നിങ്ങൾ കേട്ടിട്ട് പോലും ഉണ്ടാവില്ല. എന്നാൽ ഇപ്പോൾ കേട്ടോളു മുള്ളൻ കീര ഇത് മൂത്ര തടസ്സം അകറ്റാൻ വളരെ അധികം ഫലപ്രദമായ ഒറ്റമൂലിയാണ്. ഇതിന്റെ ഇലയാണ് നമ്മൾ മൂത്ര തടസ്സം അകലുവാനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇല എടുത്ത് വേവിച്ച് കഴിക്കുക. ഇതിലൂടെ മൂത്ര തടസ്സത്തെ മാറ്റാൻ സാധിക്കും.

ഏലയ്ക്ക

മൂത്ര തടസ്സം മാറുവാൻ സഹായിക്കുന്ന നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ഇവിടെ പറയുന്നത്. ഏലയ്ക്ക, കരിക്കിൻ വെള്ളം ഇവയാണ് നമ്മൾ മൂത്ര തടസ്സം മാറുവാൻ ഇവിടെ പറയുന്ന മാർഗ്ഗം. ഏലയ്ക്ക പൊടിച്ചെടുത്ത് കരിക്കിൻ വെള്ളത്തിൽ കലർത്തി കുടിക്കുന്നതിലൂടെ മൂത്ര തടസ്സം മാറുന്നു.

കുമ്പളങ്ങ

മൂത്ര തടസ്സം എന്ന പ്രശ്ന പരിഹാരത്തിന് പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ അരച്ച് നീര് പിഴിഞ്ഞെടുക്കാം ശേഷം പാലുമായി കലർത്തി കഴിക്കാം. ഇതിലൂടെ മൂത്ര തടസ്സം ഇല്ലാതാക്കാൻ സാധിക്കുന്നു.