മുടി കൊഴിച്ചിൽ തടയാൻ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

വെളുത്തുള്ളിയുടെ നീര്

വെളുത്തുള്ളിയുടെ നീര്

മുടി കൊഴിച്ചിൽ മാറാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ഉറങ്ങുന്നതിനു മുൻപ് വെളുത്തുള്ളി നീര് തലയോട്ടിയിൽ പുരട്ടി തല നല്ല പോലെ മസ്സാജ് ചെയ്യുന്നത് ഇത് രാവിലെ കഴുകി കളയാം. ഇത് മുടി വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഉലുവയും തേങ്ങാ പാലും

ഉലുവയും തേങ്ങാ പാലും

ഉലുവ പേസ്റ്റ് രൂപത്തിലാക്കിയതും അല്പം തേങ്ങാ പാലും ചേർത്ത് തലയിൽ തേച്ച്‌ പിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ കുറയാൻ സഹായകമാണ്.

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ തലയിൽ നല്ല പോലെ 5 - 10 മിനിറ്റ് മസ്സാജ് ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ് ഇത് താരൻ കുറച്ചുകൊണ്ട് മുടി വളരാൻ സഹായിക്കും.

നാരങ്ങാ നീരും നെല്ലിക്കയും

നാരങ്ങാ നീരും നെല്ലിക്കയും

മുടി കൊഴിച്ചിൽ തടയാൻ മറ്റൊരു നല്ല മാർഗമാണ് നാരങ്ങാ നീരിന്റെയും നെല്ലിക്കയുടെയും മിശ്രിതം ഇത് ആഴ്ചയിൽ 3 പ്രാവിശ്യം തലയിൽ തേയ്ക്കാം ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.

ആര്യ വേപ്പില

ആര്യ വേപ്പില

താരൻ മാറ്റാൻ നല്ലൊരു മാർഗമാണ് ആര്യ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം. ഇങ്ങനെ തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയ്ക്ക് കരുത്ത് നൽകുകയും അതോടൊപ്പം മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മുടി കൊഴിച്ചിൽ തടയാൻ ഒരു സഹായി ആണ്. ഇത് ചെറുതായി അരിഞ്ഞ്‌ പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടാവുന്നതാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി വളരാനും മുടി കൊഴിയുന്നത് തടയാനും സഹായിക്കും.

ചെമ്പരത്തി താളി

ചെമ്പരത്തി

ചെമ്പരത്തി താളി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയാനും താരൻ തടയാനും വളരെ അധികം സഹായിക്കുന്ന ഒന്നാണ്. കൂടാതെ മുടിക്ക് ആരോഗ്യം നൽകുക എന്ന ധർമ്മവും ഇതിന്റെ പ്രാധാന്യ സവിശേഷതയാണ്.

കറി വേപ്പില

കറി വേപ്പില

മുടി കൊഴിച്ചിൽ കഷണ്ടി തുടങ്ങിയവയ്ക്ക് പരിഹാരമാണ് കറിവേപ്പില. അതോടൊപ്പം കറിവേപ്പില മുടിക്ക് നല്ല ആരോഗ്യം നൽകുകയും ഏത് വിധത്തിലുള്ള മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

വെളിച്ചെണ്ണയും ഒലീവ് ഓയിലും

വെളിച്ചെണ്ണയും ഒലീവ് ഓയിലും

അല്പം വെളിച്ചെണ്ണയും അതേ അളവിൽ ഒലീവ് ഓയിലും എടുത്ത് ചെറുതായി ചൂടാക്കിയ ശേഷം. ഈ മിശ്രിതം ഉപയോഗിച്ച് തലയിൽ നന്നായി മസ്സാജ് ചെയ്യുക. 4 - 6 മിനിറ്റോളം മസ്സാജ് ചെയ്യാം ശേഷം 20 മിനിറ്റ് കഴിഞ്ഞ്‌ കഴുകി കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.

തൈരും ഉലുവയും

തൈരും ഉലുവയും

തൈര് ഉലുവ എന്നീ 2 ചേരുവകൾ ചേർന്ന മിശ്രിതം മുടി കൊഴിച്ചിൽ തടയാൻ വളരെ സഹായകരമായ മാർഗ്ഗമാണ്. ഈ മിശ്രിതം തലയിൽ തേച്ച്‌ 20 മിനിറ്റ് കഴിഞ്ഞ്‌ കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ പ്രയോജനകരമായ ഒന്നാണ്.

നെല്ലിക്കയും ഉലുവയും തേങ്ങാ പാലും

നെല്ലിക്കയും ഉലുവയും തേങ്ങാ പാലും

നെല്ലിക്കയും ഉലുവയും തേങ്ങാ പാലും ഇവ മൂന്നും കൂടിയുള്ള മിശ്രിതം മുടി കൊഴിച്ചിൽ തടയാൻ സഹായകമാകും. എത്രയും പെട്ടെന്ന് തന്നെ ഇതിന്റെ ഫലം കണ്ടറിയാനും സാധിക്കും. നെല്ലിക്ക ഉലുവ തേങ്ങാ പാൽ ഇവ മൂന്നും ചേർത്ത് അരച്ച മിശ്രിതം തലയോട്ടി ഉൾപ്പടെ മുടിയുടെ അറ്റം വരെ തേച്ച്‌ പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും

ബദാം ഓയിലും ആവണക്ക് എണ്ണയും

ബദാം ഓയിലും ആവണക്ക് എണ്ണയും

ആവണക്ക് എണ്ണയും ബദാം ഓയിലും ചേർന്ന മിശ്രിതം തലയിൽ പുരട്ടി മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂർ കഴിഞ്ഞ്‌ കഴുകി കളയാം. ഇത് മുടിയുടെ ആരോഗ്യത്തിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായകമാകുന്നു.

വെളിച്ചെണ്ണയും നെല്ലിക്കയും

വെളിച്ചെണ്ണയും നെല്ലിക്കയും

നല്ല പോലെ ഉണക്കിയെടുത്ത നെല്ലിക്ക പൊടിച്ചെടുക്കാം ശേഷം ചൂടാക്കിയ വെളിച്ചെണ്ണയിൽ നെല്ലിക്ക പൊടി ചേർത്തു മിക്സ് ചെയ്ത് ഈ മിശ്രിതം തലയിൽ തേച്ച്‌ 5 മിനിറ്റ് മസ്സാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ കഴുകി കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചിൽ തടയുന്നതിനും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും നൽകുന്ന ഒരു ഒറ്റമൂലി ആണ്.

ഇഞ്ചി എണ്ണ

ഇഞ്ചി എണ്ണ

മുടി കൊഴിച്ചിൽ തടഞ്ഞ് അതോടൊപ്പം മുടിക്ക് നല്ല ആരോഗ്യവയും, സൗന്ദര്യവും, കട്ടിയും നൽകുന്ന ഒരു ഒറ്റമൂലി ആണ് ഇഞ്ചി എണ്ണ. ഉണക്കി എടുത്ത ഇഞ്ചി എണ്ണയിൽ ഇട്ട് തിളപ്പിച്ച്‌ അതിൻ്റെ ഗുണം (സത്ത്‌) മുഴുവൻ ഊറ്റിയെടുക്കാം. ഊറ്റിയെടുത്ത മിശ്രിതം തലയിൽ പുരട്ടി 20 മിനിറ്റ്ന് ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ കുറയാൻ നല്ലൊരു പ്രതിവിധിയാണ്.

ഉള്ളി നീര്

ഉള്ളി നീര്

മുടി വളർച്ച എന്നത് സാധ്യമാക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും കഷണ്ടി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയിൽ 3 ദിവസം ഉള്ളി നീര് തലയിൽ തേച്ച്‌ മസ്സാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ പൂർണമായും തടയാൻ സഹായിക്കുന്നതാണ്. ഉള്ളി നീര് പൂർണമായും മുടിയിലേക്ക് ഇറങ്ങി ചെല്ലേണ്ടത് അനിവാര്യമാണ് എന്നാൽ മാത്രമേ മുടി വളർച്ച സാധ്യമാകു.

മല്ലിയില

മല്ലിയില

മല്ലിയില പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുന്നത് മുടി കൊഴിച്ചിൽ മാറുന്നതിന് നല്ലൊരു പ്രതിവിധിയാണ്. ഇത് ആഴ്ചയിൽ 2 തവണ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാനും അതോടൊപ്പം കോശ സംരക്ഷണത്തിനും സഹായിക്കും.