മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

മഞ്ഞൾ

മഞ്ഞൾ

തൊലിപുറമേയുള്ള അഥവാ ചർമ്മത്തിന് ഉണ്ടാകുന്ന അസുഖങ്ങൾ മുഖക്കുരു സൃഷ്ട്ടിക്കുന്ന പാടുകളും അകറ്റുവാൻ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. നാരങ്ങാനീര് ആവിശ്യത്തിന് മഞ്ഞളുമായി ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തിന് തെളിച്ചം നൽകാനും, മുഖക്കുരു മാറാനും സഹായിക്കുന്നു.

കടലമാവും ഓറഞ്ച് തൊലിയും

കടലമാവും ഓറഞ്ച് തൊലിയും

ചർമ്മ സൗന്ദര്യം അഥവാ മുഖ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇന്നുള്ളവർ. ചർമ്മത്തിന് നിറവും തിളക്കവും നൽകുന്നതിന് നല്ല ഒരു ഒറ്റമൂലിയാണ് കടലമാവും ഓറഞ്ച് തൊലിയും. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്ത് കടലമാവും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. ഇത് ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരമാണ് വെളിച്ചെണ്ണ. ശുദ്ധമായ വെളിച്ചെണ്ണ ദിവസവും മുഖത്ത് പുരട്ടി മസ്സാജ് ചെയ്യാം. ഇത് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും നിറം വർദ്ധിക്കാനും, ചർമ്മം അയഞ്ഞു തൂങ്ങുന്നത് തടയാനും സഹായിക്കുന്നു.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഒറ്റമൂലികളിൽ ഒന്നാണ് തേൻ. തേനും ആവിശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണ്. വരണ്ട ചർമ്മം, മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ, മുരുമുരുപ്പ് അങ്ങനെയുള്ള പല ചർമ്മ പ്രശ്നങ്ങളും മാറാൻ ഇത് നമ്മേ സഹായിക്കുന്നു.

കോഫീ അഥവാ കാപ്പിപൊടി

കോഫീ അഥവാ കാപ്പിപൊടി

കാപ്പി പൊടി ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യുന്നത് അഥവാ സ്ക്രബ്ബ്‌ ചെയ്യുന്നത് മുഖ ചർമ്മത്തിന് ഉണർവ്വ് നൽകുന്നു. ഇത് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നമ്മേ സഹായിക്കുന്നു. മുഖം കഴുകുന്നതിന് തൊട്ട് മുൻപ് ഇങ്ങനെ സ്ക്രബ്ബ്‌ ചെയ്ത ശേഷം മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

സമുദ്ര ഉപ്പും തേനും

സമുദ്ര ഉപ്പും തേനും

മുഖക്കുരു മാറ്റി സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് സമുദ്ര ഉപ്പിന്റെയും തേനിന്റെയും മിശ്രിതം. ഉപ്പും തേനും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം മുഖക്കുരുവിൽ തേക്കാം. ഇത് മുഖക്കുരു മാറ്റി സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം അൽപ്പം എരിച്ചിൽ ഉള്ളതിനാൽ ബുദ്ധിമുട്ടുള്ളവർ മറ്റ് ഒറ്റമൂലികൾ ഉപയോഗിക്കുക.

തുളസി

തുളസി

നമ്മുടെയെല്ലാം വീട്ട് മുറ്റത്ത് തന്നെയുണ്ട് സൗന്ദര്യ വർദ്ധനവിന് ഒരു ഒറ്റമൂലി അതാണ് ഏറ്റവും ഔഷദ ഗുണങ്ങളുള്ള തുളസി. ഇങ്ങനെ എല്ലാ ഔഷദ ഗുണങ്ങളും ഒത്ത് ചേർന്ന തുളസി എല്ലാത്തരം സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു. തുളസി നല്ലപോലെ അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് മുഖത്തിന് തിളക്കം,നിറം എന്നിവ നൽകി സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

കസ്തൂരി മഞ്ഞളും വെളിച്ചെണ്ണയും

കസ്തൂരി മഞ്ഞളും വെളിച്ചെണ്ണയും

നല്ലപോലെ പൊടിച്ച് എടുത്ത കസ്തൂരി മഞ്ഞളിന്റെ കൂടെ ഒരു ടീ സ്പൂൺ വെളിച്ചെണ്ണ കലർത്തി മുഖത്ത് പുരട്ടാവുന്നതാണ്. അൽപ്പം കഴിഞ്ഞ് കഴുകി കളയാം ഇത് മുഖത്തിന് തിളക്കം വർദ്ധിപ്പിച്ച് സൗന്ദര്യം നൽകുന്നു.

നാരങ്ങാ നീര്

നാരങ്ങാ നീര്

ക്ഷിണിച്ച മുഖത്തേ ഉന്മേഷമുള്ളതാക്കി മാറ്റാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് നാരങ്ങാ നീര്. ആവിശ്യത്തിന് നാരങ്ങാ നീര് എടുത്ത് അതേ അളവിൽ റോസ് വാട്ടർ അതിനൊപ്പം മിക്സ് ചെയ്തെടുക്കാം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം. ഇത് നല്ല തെളിച്ചമുള്ള ചർമ്മം നല്കാൻ സഹായിക്കുന്നു.

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും

സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു ഉപാധിയാണ് കറ്റാർ വാഴ ജെൽ. 1 ടീ സ്പൂൺ വെളിച്ചെണ്ണയോട് ആവിശ്യത്തിന് കറ്റാർ വാഴ ജെൽ ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റോളം മസ്സാജ് ചെയ്യാം. രാത്രി മുഖത്ത് പുരട്ടി വെയ്ക്കുന്നതാവും നല്ലത്. ശേഷം കിടക്കുന്നതിന് മുൻപ് കഴുകി കളയാവുന്നതാണ്. മുഖത്തുള്ള അഴുക്ക് കളഞ്ഞു മുഖത്തിന് തിളക്കം നൽകാനും ചർമ്മം മൃദുവാക്കാനും കറുത്തപാടുകൾ നീക്കം ചെയ്യാനും ഇത് നമ്മേ സഹായിക്കുന്നു.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് നാം ഇന്ന് പല വിധത്തിലുള്ള പരിഹാരങ്ങൾ ചെയ്യുന്നുണ്ട് അതിൽ ഒന്നാണ് ഓറഞ്ച് തൊലി. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ ഇ ഉള്ളതിനാൽ ഇത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ നല്ല ഒരു മാർഗ്ഗങ്ങളിൽ ഒന്നാണ്. കൂടാതെ ഇതിന്റെ ബ്ലീച്ചിങ് സവിശേഷത ചർമ്മത്തിന് നല്ല തെളിച്ചം നൽകി സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചും അല്ലാതെ പിഴിഞ്ഞ് മുഖത്ത് തേക്കുന്നതും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ നമ്മേ സഹായിക്കുന്നു.

ബദാം പാൽ

ബദാം പാൽ

സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ബദാം പാൽ എന്നിവ ചേർന്ന മിശ്രിതം. ഈ ഒറ്റമൂലി മുഖത്ത് പുരട്ടുന്നതിലൂടെ തിളക്കമുള്ള മുഖത്തിനോടൊപ്പം എണ്ണമയം ഇല്ലാത്ത ചർമ്മം മുഖത്തിന് ലഭിക്കുന്നു. കൂടാതെ മുഖ ചർമ്മത്തിന്റെ ഇലാസ്തിക വർദ്ധിപ്പിക്കാനും ബദാം പാൽ മിശ്രിതം നമ്മേ സഹായിക്കുന്നു. ഇതെല്ലം മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ നമ്മേ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്.