മുഖക്കുരു ഇല്ലാതാക്കാൻ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

തേൻ ഗ്രാമ്പു ജാതിക്ക

തേൻ ഗ്രാമ്പു ജാതിക്ക

ഉണക്കി പൊടിച്ചെടുത്ത ഗ്രാമ്പു ജാതിക്ക മിക്സ് ചെയ്ത ശേഷം അതിലേക്ക് ആവിശ്യത്തിന് തേൻ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം ഇത് മുഖക്കുരു അകറ്റാൻ നമ്മേ സഹായിക്കുന്നു.

ജീരകം

ജീരകം

ജീരകത്തിൽ സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ മുഖ കുരുവിനെ അകറ്റാൻ നല്ലൊരു മാർഗ്ഗമാണ് ജീരകം. ജീരകം വെള്ളവുമായി ചേർത്ത് അരച്ച് മുഖത്ത് പുരട്ടാം. ഇങ്ങനെ ചെയുന്നത് പെട്ടെന്ന് തന്നെ മുഖക്കുരുവിനെ അകറ്റുവാൻ നമ്മേ സഹായിക്കുന്നു.

രക്ത ചന്ദനം

രക്ത ചന്ദനം

രക്ത ചന്ദനം തേനുമായി ചേർത്ത് ഉണ്ടാക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം ഇത് മുഖ കുരു അകറ്റാൻ സഹായിക്കുന്ന നല്ലൊരു പ്രധിവിധിയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

മുഖ കുരു അകറ്റാൻ നല്ല ഒരു ഒറ്റമൂലിയാണ് വെളുത്തുള്ളി. രണ്ടായി ഭാഗിച്ച വെളുത്തുള്ളി മുഖ കുരു ഉള്ളിടത്ത് ഉരസുക. ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് തന്നെ മുഖ കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു.

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ്

മുഖ കുരു മാറ്റാൻ സഹായിക്കുന്ന ഒറ്റമൂലികളിൽ ഒന്നാണ് കുങ്കുമപ്പൂവ്. അരച്ചെടുത്ത കുങ്കുമപ്പൂ തേങ്ങാപ്പാലിൽ ചേർത്ത് മിക്സ് ചെയ്തെടുത്ത ശേഷം മുഖത്ത് പുരട്ടാം. ഇങ്ങനെ മുഖത്ത് ഇട്ട മിശ്രിതം അര മണിക്കൂറിനു ശേഷം ആര്യ വെപ്പ് ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖ കുരു അകറ്റാൻ നല്ലതാണ്.

തേനും നാരങ്ങയും

തേനും നാരങ്ങയും

മുഖ കുരുവിന് പ്രധാന കാരണമായ ബാക്ടീരിയയെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് തേനും നാരങ്ങയും. ആവിശ്യത്തിന് തേൻ എടുത്ത് അതിലേക്ക് നാരങ്ങ ചേർത്ത് മിക്സ് ചെയ്യാം. ഇത് മുഖത്ത് പുരട്ടി കഴുകി കളയാം ഇത് മുഖ കുരു അകറ്റാൻ നമ്മേ സഹായിക്കുന്നു. (ശുദ്ധമായ തേൻ വേണം ഇതിനായി ഉപയോഗിക്കാൻ)

ഓറഞ്ച് മഞ്ഞൾ

ഓറഞ്ച് മഞ്ഞൾ

ഉണക്കി പൊടിച്ചെടുത്ത ഓറഞ്ച് തൊലിയുടെ കൂടെ മഞ്ഞൾ ഒലീവ് ഓയിൽ എന്നിവ ചേർത്ത് മുഖത്ത് പുരട്ടാം ഇത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു. അരമണിക്കൂർ കഴിഞ്ഞു ഇത് കഴുകി കളയാം. ഇങ്ങനെ രണ്ട് ആഴ്ചയോളം ചെയ്യുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു. (ആണുങ്ങൾ മഞ്ഞൾ ഒഴിവാക്കി മുഖത്ത് തേക്കാം)

പപ്പായ

പപ്പായ

പഴുത്ത പപ്പായ എടുത്ത് അതിന്റെ വിത്ത് കളഞ്ഞു നല്ല പേസ്റ്റ് രൂപത്തിലാക്കിയെടുക്കാം ശേഷം മുഖത്ത് പുരട്ടി മസ്സാജ് ചെയ്യാം. അരമണിക്കൂർ കഴിഞ്ഞ് അല്പം ചൂട് വെള്ളത്തിൽ കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖകുരു ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു.

വെള്ളം

വെള്ളം

നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യ ഘടകങ്ങളിൽ ഒന്നാണ് വെള്ളം.. വെള്ളം കുടിക്കുന്നതിലൂടെ പല രോഗങ്ങൾക്കും പ്രധിരോധം ലഭിക്കുക മാത്രമല്ല അതിന് പെട്ടെന്ന് തന്നെ പരിഹാരവും ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെയാണ് മുഖ കുരുവിന്റെ കാര്യത്തിലും. കൂടുതൽ വെള്ളം കുടിക്കുന്നത് മുഖ കുരു ഉണ്ടാവാതിരിക്കാൻ നമ്മേ സഹായിക്കുന്നു.

തേനും കറുവാപ്പട്ടയും

തേനും കറുവാപ്പട്ടയും

മുഖക്കുരു അകറ്റാൻ സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ് തേനും കറുവാപ്പട്ടയും. ഒരു ടേബിൾ സ്പൂൺ തേനിലേക്ക് കറുവാപ്പട്ട പൊടിച്ചെടുത്തത് ചേർക്കാം. ഇത് മുഖക്കുരു ഉള്ളിടത്ത് തേക്കുന്നത് മുഖക്കുരു അകറ്റാൻ നമ്മേ സഹായിക്കുന്നു. (ശ്രദ്ധിക്കേണ്ട കാര്യം തേൻ തലമുടിയിലും പുരികത്തിലും തേക്കാതെ ശ്രദ്ധിക്കണം)

മുട്ട

മുട്ട

മുഖക്കുരു അകറ്റാൻ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മുഖത്തെ അമിതമായി ഉണ്ടാവുന്ന എണ്ണയെ ഇല്ലാതാക്കാൻ മുട്ടയുടെ വെള്ള മുഖത്ത് പുരട്ടാം. ഇങ്ങനെ പുരട്ടുന്നതിലൂടെ മുഖക്കുരു ഉണ്ടാവാതിരിക്കാൻ സഹായിക്കുന്നു.

തേനും ജാതിപത്രിയും

തേനും ജാതിപത്രിയും

തേനും ജാതിപത്രിയും ഇവ രണ്ടും ചേർന്ന മിശ്രിതം മുഖത്ത് ഉണ്ടാവുന്ന മുഖക്കുരുവിനെ അകറ്റാൻ സഹായിക്കും. പൊടിച്ചെടുത്ത ജാതിപത്രിയോട് തേൻ കുട്ടി ചേർത്ത് നല്ല പോലെ മിക്സ്. ഈ മിശ്രിതം മുഖക്കുരു ഉള്ളിടത്ത് പുരട്ടാം ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു അകറ്റാൻ നമ്മേ സഹായിക്കുന്നു.