പ്രമേഹം നിയന്ത്രിക്കാം ഇതിലൂടെ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

നേന്ത്രപ്പഴം

നേന്ത്രപ്പഴം

പ്രമേഹത്തിന് പ്രകൃതിദത്തമായ ഒരു ഒറ്റമൂലിയാണ് അധികം പഴുക്കാത്ത നേന്ത്രപ്പഴം. പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തോരനായിട്ടോ ചുട്ട് കഴിക്കുന്നതോ പ്രമേഹം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. നേന്ത്രപ്പഴം പോലെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് പച്ച നേന്ത്രക്കായയും.

ജീരകവും ആവണക്കിന്റെ ഇലയും

ജീരകവും ആവണക്കിന്റെ ഇലയും

അര സ്പൂൺ ജീരകത്തിനോടൊപ്പം ആവണക്കിന്റെ തളിരില 2 എണ്ണം അരച്ച് ചേർക്കാം. ഈ ഒറ്റമൂലി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം ഇങ്ങനെ രണ്ടോ മൂന്നോ തവണ ഈ ഒറ്റമൂലി കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ച് നിർത്താൻ നമ്മേ സഹായിക്കുന്നു. (ചുവന്ന ആവണക്കിന്റെ ഇല ഉപയോഗിക്കുന്നത് ഇതിന് വളരെ നല്ലതാണ്)

തൊട്ടാവാടി

തൊട്ടാവാടി

പ്രമേഹം അകറ്റാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് തൊട്ടാവാടി. തൊട്ടാവാടി അരച്ച് അൽപ്പം വെള്ളത്തിൽ കലർത്തി രാവിലെ വെറും വയറ്റിൽ കുടിക്കാം ഇത് പ്രമേഹം നിയന്ത്രിക്കാൻ നമ്മേ സഹായിക്കുന്ന ഒറ്റമൂലിയാണ്.

ഉലുവ ജീരകം ഗോതമ്പ്

ഉലുവ ജീരകം ഗോതമ്പ്

ഉലുവ ജീരകം ഗോതമ്പ് ഇവ മൂന്നും പ്രമേഹത്തിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ ഉപയോഗിക്കേണ്ട വിധം മൂന്നും തുല്യ അളവിൽ പൊടിച്ച് എടുത്ത് രാവിലെ കാപ്പിയിൽ ചേർത്ത് കുടിക്കാം ഒരു ടീ സ്പൂൺ മിശ്രിതം ചേർത്താൽ മതിയാകും. ഇത് ആവർത്തിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാൻ നമ്മേ ഈ ഒറ്റമൂലി സഹായിക്കും.

ഉപ്പ് കുരുമുളക് മുട്ട

ഉപ്പ് കുരുമുളക് മുട്ട

പന്ത്രണ്ട് (12) കുരുമുളക്, രണ്ട് (2) മുട്ട, അര ടീ സ്പൂൺ ഉപ്പ് ഇവ മൂന്നും ചേർന്ന മിശ്രിതം പ്രമേഹം പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു. മുട്ട ഒരുപാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച ശേഷം കുരുമുളക് നല്ലപോലെ പൊടിച്ച് മുട്ടയുമായി മിക്സ് ചെയ്യാം. ശേഷം അര സ്പൂൺ ഉപ്പ് അതിൽ ഇട്ട് നല്ലപോലെ ഇളക്കാം. രാത്രി ഭക്ഷണ ശേഷം ഈ ഒറ്റമൂലി കഴിക്കാം.

കറുവപ്പട്ട ഗ്രാമ്പു വെള്ളം

കറുവപ്പട്ട ഗ്രാമ്പു വെള്ളം

വെറും അഞ്ച് ദിവസങ്ങൾ കൊണ്ട് പ്രമേഹം പൂർണമായും മാറ്റാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് കറുവപ്പട്ട ഗ്രാമ്പു വെള്ളം ഇവ മൂന്നും ചേർന്ന മിശ്രിതം. ഈ ഒറ്റമൂലി തയ്യാറാക്കേണ്ട വിധം കറുവപ്പട്ട ഗ്രാമ്പു ഇവ രണ്ടും വെള്ളത്തിലിട്ട് ഫ്രിഡ്ജിൽ അഞ്ച് ദിവസം സൂക്ഷിക്കാം. എല്ലാ ദിവസവും വെറും വയറ്റിൽ രാവിലെ അതിന്റെ പത്തിൽ ഒന്ന് കഴിക്കാം. അഞ്ച് ദിവസത്തേക്ക് ഇങ്ങനെ കഴിക്കണം. ഇത് പ്രമേഹം അഞ്ച് ദിവസം കൊണ്ട് നോർമൽ ആക്കുവാൻ നമ്മേ സഹായിക്കുന്നു.

മല്ലിയില

മല്ലിയില

മിക്ക പോഷക ഘടകങ്ങൾ അടങ്ങിയ മല്ലിയില പ്രമേഹത്തിന് ഒരു ഒറ്റമൂലിയാണ്. രക്തത്തിൽ അമിതമായി ഉള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ മല്ലിയില കഴിക്കുന്നത് സഹായിക്കുന്നുണ്ട്. ഒരു പിടി മല്ലിയില എടുത്ത് നല്ല ശുദ്ധമായ വെള്ളത്തിൽ മുക്കി വെച്ച് രാവിലെ വെറും വയറ്റിൽ കുടിക്കാം ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. (രാത്രിയിൽ വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ വേണം ഇങ്ങനെ കഴിക്കാൻ)

വെളുത്തുള്ളി കറുവപ്പട്ട

വെളുത്തുള്ളി കറുവപ്പട്ട

അറുപത് ഗ്രാം വെളുത്തുള്ളി നാല് കറുവപ്പട്ട കഷ്ണം ഒരു ലിറ്റർ വെള്ളം ഇവയാണ് ഒറ്റമൂലി തയ്യാറാക്കാൻ വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ കറുവപ്പട്ടയും വെളുത്തുള്ളിയും (വെളുത്തുള്ളി തൊലി കളഞ്ഞ് വേണം എടുക്കാൻ) ഇട്ട് അഞ്ച് ദിവസം ഈ മിശ്രിതം ഫ്രിഡ്ജിൽ വെയ്ക്കാം. എന്തിനെന്നാൽ ഇതിലെ ഗുണങ്ങൾ വെള്ളത്തിൽ അലിഞ്ഞ് ചേരുവാൻ വേണ്ടിയാണ് ഇങ്ങനെ വെക്കുന്നത്. ശേഷം രാവിലെ ആഹാരത്തിന് മുൻപായി ഇതിന്റെ പത്തിൽ ഒന്ന് ഭാഗം കുടിക്കാം.ദിവസവും ഇങ്ങനെ കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ നമ്മേ സഹായിക്കുന്നു.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

പ്രമേഹ പരിഹാരത്തിന് നമ്മേ സഹായിക്കും വെണ്ടയ്ക്ക. പത്ത് വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി എടുത്ത ശേഷം അതിന്റെ അരിക് മുറിച്ച് മാറ്റം ശേഷം നടുവേ മുറിച്ച് വെള്ളത്തിൽ മുക്കി വെയ്ക്കാം. രാത്രി ഇങ്ങനെ വെള്ളത്തിൽ മുക്കി വെച്ച ശേഷം രാവിലെ ഇതെടുത്ത് അരച്ച് വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ നമ്മേ സഹായിക്കും.

ഫാഷൻ ഫ്രൂട്ട് ഇല

ഫാഷൻ ഫ്രൂട്ട് ഇല

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ഫാഷൻ ഫ്രൂട്ട് ഇല. ഫാഷൻ ഫ്രൂട്ട് ഇല ശുദ്ധ ജലത്തിൽ തിളപ്പിച്ചെടുക്കാം ഇങ്ങനെ തിളപ്പിച്ചാറിയ വെള്ളം ദിവസങ്ങളിൽ പല സമയങ്ങളിൽ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് രക്തത്തിൽ കുറച്ച് നിർത്തി പ്രമേഹം നിയന്ത്രിക്കാൻ നമ്മേ സഹായിക്കുന്നു.

തുളസിയില

തുളസിയില

എല്ലാ വീട്ടുമുറ്റത്തും കാണുന്ന വളരെയേറെ ഔഷദ ഗുണമുള്ള സസ്യമാണ് തുളസി. രാവിലെ ഉണർന്ന ശേഷം തുളസിയില വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസ് നില നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഇങ്ങനെ നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാം.

പാവയ്ക്ക

പാവയ്ക്ക

പ്രേമേഹത്തെ വളരെ അധികം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് പാവയ്ക്ക. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ചാരന്റൈൻ, വിസിൻ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു കൂടാതെ ഇൻസുലിന് തുല്യമായ പോളിപെപ്റ്റായ്ട് പി എ എന്ന സംയുക്തവും ഇതിൽ ഉണ്ട്. അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായും ചേർത്ത് കഴിക്കുന്നതും, ഇടിച്ച് പിഴിഞ്ഞ പാവയ്ക്ക നീരോ അല്ലെങ്കിൽ പാവയ്ക്ക ജ്യൂസോ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായകമാണ്.

കോവയ്ക്ക

കോവയ്ക്ക

ഒരു പ്രകൃതിദത്ത ഇൻസുലിൻ ആണ് കോവയ്ക്ക ആയതിനാൽ തന്നെ പ്രമേഹ നിയന്ത്രണത്തിന് വളരെ പ്രയോജനകരവുമാണ്. കോവയ്ക്കയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ സഹായിക്കുന്നു. കോവയ്ക്കയിൽ ഗ്ലൈസമിക്ക് ഇൻഡക്സ് വളരെ കുറവാണ് കൂടാതെ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ടും പ്രേമേഹം നിയന്ത്രിക്കാൻ കോവയ്ക്ക സഹായിക്കുന്നു.