പേൻ ശല്യം ഇല്ലാതാക്കാൻ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

ഉള്ളി നീര്

ഉള്ളി നീര്

പേൻ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് ഉള്ളി നീര്. പേൻ ശല്യം ചിലപ്പോൾ ചൊറിഞ്ഞ് തലയോട്ടിയുടെ ഭാഗം പൊട്ടാൻ തന്നെ കാരണമാകുന്നു. പേൻ ശല്യം ഇല്ലാതാക്കാൻ ഉള്ളി അരച്ച് അതിന്റെ നീര് എടുത്ത് തലയിൽ പുരട്ടുന്നത് പേൻ ഇല്ലാതാക്കാൻ സഹായിക്കുന്നു.

വിനാഗിരി

വിനാഗിരി

പേനിനെയും ഇരിനെയും അകറ്റാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് വിനാഗിരി. വിനാഗിരി അല്പം വെള്ളത്തിൽ കലർത്തി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഇത് ഈര് ഉൾപ്പടെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

പേൻ ശല്യം ഇല്ലാതാക്കാൻ ഫലപ്രദമായ വഴികളിൽ ഒന്നാണ് എള്ളെണ്ണ. ഇത് പേനിനെ അകറ്റുന്നതിനോടൊപ്പം താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ആവിശ്യത്തിന് എള്ളെണ്ണയും അതേ അളവിൽ വേപ്പെണ്ണയും എടുത്ത് മിക്സ് ചെയ്ത മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് പേനിനെ അകറ്റാനായി ഉപയോഗിക്കാവുന്ന നല്ലൊരു മാർഗ്ഗമാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ, ആപ്പിൾ സിഡാർ, വിനഗർ മിക്സ് ചെയ്തെടുത്ത മിശ്രിതമാണ് നമ്മൾ ഇവിടെ പേനിനെ അകറ്റാൻ ഉപയോഗിക്കുന്നത്. ഇത് തലയോട്ടിൽ തേച്ച് പിടിപ്പിച്ച് അഞ്ചോ ആറോ മണിക്കുറുകൾ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇത് പേൻ അകറ്റാൻ ഫലപ്രദമായ ഒരു വഴിയാണ്.

ഉപ്പും വിനാഗിരിയും

ഉപ്പും വിനാഗിരിയും

പേനിനെ അകറ്റാനുള്ള മറ്റൊരു മാർഗ്ഗമാണ് ഉപ്പും വിനാഗിരിയും. അൽപ്പം ഉപ്പിൽ വിനാഗിരി ചേർത്ത് ഈ മിശ്രിതം തലയിൽ പുരട്ടാം. ഇത് പേനിനെ മുഴുവൻ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ ഉറങ്ങുന്നതിന് തൊട്ട് മുൻപ് തലയിൽ പുരട്ടി കിടക്കാം. രാവിലെ എണീറ്റ ഉടൻ ഇത് കഴുകി കളഞ്ഞ് പേൻ ചീപ്പോ മറ്റെന്തെങ്കിലും ചീപ്പോ (പേൻ ചീപ്പാണ് കൂടുതൽ നല്ലത്) ഉപയോഗിച്ച് ഇരുന്നത് പേനിനെ മുഴുവൻ കളയാൻ ഇത് സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

പേനിനെ ഒട്ടും തന്നെ ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് വെളുത്തുള്ളി. 10 വെളുത്തുള്ളി ചതച്ച് അല്പം നാരങ്ങാ നീരുമായി മിക്സ് ചെയ്ത് തലയിൽ പുരട്ടാവുന്നതാണ്. ഇത് പേനിനെ തുരത്തിയോടിച്ച് പേൻ ശല്യം ഇല്ലാതാക്കുന്നു.

ആവണക്കെണ്ണയും ഒലീവ് ഓയിലും

ആവണക്കെണ്ണയും ഒലീവ് ഓയിലും

പേനിനെ അകറ്റാനും അതോടൊപ്പം മുടിക്ക് നല്ല ആരോഗ്യം നൽകാനും സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണയുടെയും ഒലീവ് ഓയിലിന്റെയും മിശ്രിതം. ആവണക്കെണ്ണയോടൊപ്പം ഒലീവ് ഓയിലും ചേർക്കാം ഇത് പേൻ ഇല്ലാതാക്കുന്നതോടൊപ്പം മുടിക്ക് നല്ല ആരോഗ്യവും നൽകി സംരക്ഷിക്കുന്നു.

ചൂടാക്കിയ ഒലീവ് ഓയിൽ

ഒലീവ് ഓയിൽ

പേനിനെ അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് ഒലീവ് ഓയിൽ ചൂടാക്കി അൽപ്പം ചൂടോടെ (കൂടുതൽ ചൂട് ആകാതെ നോക്കണം. തലയിൽ പുരട്ടാൻ പാകത്തിനുള്ള ചൂട് മതിയാകും) തലയിൽ തേച്ച് പിടിപ്പിച്ച ശേഷം പേൻ ചീപ് ഉപയോഗിച്ച് ചീവുന്നത് പേനിനെ ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു.

തുളസി

തുളസി

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന ഒരു ഒറ്റമൂലിയാണ് തുളസി. തുളസി അരച്ച് മുടിയിൽ തേക്കുന്നത് പേൻ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇങ്ങനെ തുളസി മുടിയിൽ തേച്ച് പിടിപ്പിച്ച ശേഷം അല്പം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.

കരിംജീരകം

കരിംജീരകം

തലയിലെ പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് കരിംജീരകവും നാരങ്ങാ നീരും ചേർന്ന മിശ്രിതം. കരിംജീരകം ചതച്ച് എടുത്ത ശേഷം നാരങ്ങാ നീരുമായി ചേർത്ത് നല്ല പോലെ മിക്സ് ചെയ്തെടുക്കാം. ഇങ്ങനെ എടുത്ത മിശ്രിതം തലയിൽ പുരട്ടുന്നത് പേൻ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.