പല്ല് വേദനയ്ക്ക് പരിഹാരം നിമിഷ നേരം കൊണ്ട്

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

തുളസി, മഞ്ഞൾ

തുളസി, മഞ്ഞൾ

പല്ലിന്റെ വേദനയ്ക്ക് കുറവ് ഉണ്ടാവാൻ സഹായിക്കുന്ന ഒന്നാണ് തുളസി, പച്ച മഞ്ഞൾ ഇവ രണ്ടും. നല്ല തുളസിയില നോക്കി പറിച്ചെടുത്ത ശേഷം കഴുകി എടുത്ത് തുളസിയുടെ കൂടെ പച്ച മഞ്ഞളും കൂടി ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം വേദനയുള്ള ഭാഗത്ത് പുരട്ടുന്നതിലൂടെ വേദനയെ ഇല്ലാതാക്കാൻ സാധിക്കുന്നു.

ഉപ്പ്

ഉപ്പ്

ആഹാരം പാകം ചെയ്യുമ്പോൾ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഉപ്പ്. ഇങ്ങനെ നമ്മൾ നിത്യ ജീവിത്തത്തിൽ ഉപയോഗിക്കുന്ന ഉപ്പ് പല്ലുവേദന ഇല്ലാതാക്കാനും സഹായിക്കുന്നു. എങ്ങനെയെന്നാൽ ഉപ്പ് ഇട്ട് അല്പം വെള്ളം തിളപ്പിച്ചെടുക്കാം. ഈ തിളപ്പിച്ച വെള്ളം ചെറു ചൂടോടെ വായിൽ കൊള്ളാം. ഇത് പല്ലു വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു.

കുരുമുളക്, ഉപ്പ്

കുരുമുളക്, ഉപ്പ്

പല്ലുവേദനയ്ക്ക് പരിഹാരം നൽകുന്ന രണ്ട് ഘടകങ്ങളാണ് ഉപ്പും കുരുമുളകും. കുരുമുളക് പൊടിയാണ് ഇവിടെ ആവിശ്യം അതിനായി കുരുമുളക് ഉണക്കി പൊടിച്ചെടുക്കാം. ശേഷം ഈ പൊടിയിൽ അല്പം ഉപ്പും ചേർത്ത് പല്ല് തേക്കുന്നത് പല്ലുവേദന ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു.

കച്ചോലം

കച്ചോലം

പല്ലുവേദന അസഹനീയാമാണ് ഇത് ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കച്ചോലം. കച്ചോലം ചതച്ചെടുത്ത് കടിച്ച് പിടിക്കുക എന്നതാണ് പ്രധിവിധി. ഇങ്ങനെ ചെയ്യുന്നതിലൂടെ പല്ലുവേദനയെ അകറ്റി നിർത്താൻ സാധിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

പല പ്രശ്ന പരിഹാരങ്ങൾക്കും സഹായിക്കുന്ന ഒന്നാണ് വെളുത്തുളളി. അതെ പോലെ തന്നെ പല്ലുവേദനയ്ക്കും പ്രധിവിധിയാണ് വെളുത്തുള്ളി. വേദനയുള്ള പല്ലിൽ വയ്ക്കാനായി അല്പം ആവിശ്യത്തിന് വെളുത്തുള്ളി ചതച്ചെടുക്കാവുന്നതാണ് ശേഷം ചതച്ചെടുത്ത വെളുത്തുള്ളി വേദനയുള്ള പല്ല് കൊണ്ട് കടിച്ച് പിടിക്കുക ഇത് പല്ലുവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു.

മാവില

മാവില

നമ്മുടെ വീട്ട് മുറ്റത്ത് തന്നെയുണ്ട് പല്ലുവേദനയ്ക്ക് പരിഹാരം. മാവില, മാവില കൊണ്ട് പല്ലു തേക്കുന്നവർ ഇപ്പോഴും നമ്മുടെ നാടുകളിൽ ഉണ്ട് അവർക്ക് അറിയാം അതിന്റെ ഗുണം. അത് പോലെ തന്നെ പഴുത്ത മാവിലയ്ക്കും ഗുണങ്ങൾ ഉണ്ട്. പഴുത്ത മാവില ഉപയോഗിച്ച് പല്ലു വേദനയെ ഇല്ലാതാക്കാൻ സാധിക്കുന്നു. എങ്ങനെയെന്നാൽ പഴുത്ത മാവില മൂന്നോ അഞ്ചോ എണ്ണം പറിച്ച് അരച്ചെടുത്ത് ഇത് ചൂട് വെള്ളത്തിൽ കലർത്തി കവിൾ കൊള്ളുന്നത് പല്ല് വേദനയ്ക്ക് പരിഹാരമാണ്.

ആവണക്കിൻ വേര്

ആവണക്കിൻ വേര്

ആവണക്കിന്റെ വേര് ഉപയോഗിക്കുന്നതിലൂടെ പല്ല് വേദനയെ പമ്പ കടത്താം. ഇത് മറ്റ് പരിഹാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ആവണക്കിന്റെ വേര് ആവിശ്യത്തിന് അരച്ചെടുത്ത ശേഷം കവിളിൽ പുരട്ടുന്നതിലൂടെ വേദനയ്ക്ക് ശമനം ഉണ്ടാവുന്നു.