പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാം നിമിഷങ്ങൾ കൊണ്ട്

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

തുളസിയില

തുളസിയില

ഒന്ന് ചിരിക്കാൻ തോന്നിയാൽ ചിരിക്കാൻ പറ്റാത്ത വിധമുള്ള മഞ്ഞ നിറം പല്ലുകളിൽ ഉണ്ടാവുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള മഞ്ഞ നിറം അകറ്റാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് തുളസിയില. കൂടാതെ തുളസിയില വായ് നാറ്റത്തെയും അകറ്റി നിർത്തുന്നു.

കറുവപ്പട്ട

കറുവപ്പട്ട

പല്ലിലുണ്ടാകുന്ന മഞ്ഞ നിറത്തെ അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് കറുവപ്പട്ട. പല്ലിന്റെ ആരോഗ്യത്തിനും ഇത് നല്ല പങ്ക് വഹിക്കുന്നു. ആദ്യം കറുവപ്പട്ട പൊടിച്ചെടുക്കാം ശേഷം അതിൽ അല്പം ഉപ്പ് മിക്സ് ചെയ്ത് പല്ലിൽ തേച്ച് പിടിപ്പിക്കുന്നത് മഞ്ഞ നിറം പൂർണ്ണമായും അകറ്റാൻ സഹായിക്കുന്നു.

മഞ്ഞൾ പൊടി

മഞ്ഞൾ പൊടി

പല്ലിലെ മഞ്ഞ നിറം അകറ്റാൻ സഹായിക്കുന്ന മറ്റൊരു ഒറ്റമൂലിയാണ് മഞ്ഞൾ. മഞ്ഞൾ സാധരണയായി ഉപയോഗിച്ച് വരുന്നത് സൗന്ദര്യ സംരക്ഷത്തിനാണ് എന്നാൽ പല്ലിനെയും സംരക്ഷിക്കാൻ നമ്മേ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞൾ പൊടിയെടുത്തു അതിൽ അല്പം ചെറു നാരങ്ങാ നീരും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇത് നമ്മുടെ പല്ലിലെ മഞ്ഞ നിറത്തെ ഒഴിവാക്കി നല്ല തിളക്കമുള്ള പല്ല് നൽകും. ഇത് രാവിലെയും വൈകിട്ടും ഉപയോഗിക്കാം

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി

സാധാരണ നമ്മൾ പഴം കഴിച്ചാൽ അതിന്റെ തൊലി കളയാറാണ് പതിവ് എന്നാൽ കേട്ടോളു ആ തൊലിയുടെ ഗുണം. പഴത്തിന്റെ തൊലി പല്ലിലെ മഞ്ഞ നിറം അകറ്റാൻ വളരെയേറെ സഹായിക്കുന്നു. കൂടാതെ തന്നെ പഴ തൊലിയിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യവും മിനറൽസും പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതുമാണ്.

ബേക്കിങ് സോഡ ചെറു നാരങ്ങ

പഴത്തിന്റെ തൊലി

പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ബേക്കിങ് സോഡ ചെറു നാരങ്ങ എന്നിവ രണ്ടും. ബേക്കിങ് സോഡ അല്പം ചെറു നാരങ്ങയിൽ കലർത്തി പല്ലിൽ തേക്കാം ശേഷം കഴുകി കളയാം. ഇത് പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

പല്ലിന്റെ മഞ്ഞ നിറം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. പണ്ട് കാലം മുതൽ തന്നെ ആര്യവേപ്പ് പല പ്രശ്ന പരിഹാരങ്ങൾക്കും ഉപയോഗിച്ച് വരുന്നു. അതുപോലെ തന്നെ പല്ലിന്റെ മഞ്ഞ നിറം അകറ്റി നിർത്താൻ ആര്യവേപ്പ് ഉപയോഗിച്ച് പല്ല് തേക്കാം. ഇതിലൂടെ പല്ലിന്റെ മഞ്ഞ നിറം അകറ്റി ആരോഗ്യമുള്ള പല്ല് ലഭിക്കുന്നു.

ക്യാരറ്റ്

ക്യാരറ്റ്

നല്ല വളരെ അധികം ഗുണങ്ങൾ നൽകുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് പല്ലിന്റെ മഞ്ഞ നിറത്തെ അകറ്റി നിർത്താൻ നമ്മേ സഹായിക്കും. ക്യാരറ്റ് അരച്ച് എടുത്ത് അതിന്റെ നീര് ഉപയോഗിച്ച് പല്ല് തേക്കുന്നതിലൂടെ മഞ്ഞ നിറം ഒരു ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കാൻ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പല്ലിലെ മഞ്ഞ നിറം അകറ്റാൻ മറ്റൊരു മാർഗ്ഗമാണ് വെളിച്ചെണ്ണ ഉപയോഗിക്കുക എന്നത്. വെളിച്ചെണ്ണ എന്നും രാവിലെ പല്ലിൽ തേക്കുക ഇതിലൂടെ പല്ലിനിടയിലെ ബാക്ടീരിയ നശിക്കുകയും ഒപ്പം മഞ്ഞ നിറം അകറ്റി തിളങ്ങുന്ന പൽ പോലെ പല്ലും ലഭിക്കാൻ നമ്മേ സഹായിക്കും.

മരക്കരി പൊടിയും ഉപ്പും

മരക്കരി പൊടിയും ഉപ്പും

പല്ലിലെ മഞ്ഞ നിറത്തെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ് മരക്കരി പൊടിയും ഉപ്പും ചേർന്ന മിശ്രിതം. മരക്കരി പൊടിയോടൊപ്പം ഉപ്പും ചേർത്ത് പല്ലു തേക്കാം ഇത് പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാൻ സഹായിക്കുന്നു.