പനിയെ ഇല്ലാതാക്കാം ഈ ഒറ്റമൂലികൾ കൊണ്ട് എളുപ്പത്തിൽ

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

പവിഴമല്ലി ഇലയും ഇഞ്ചിയും

പവിഴമല്ലി ഇലയും ഇഞ്ചിയും

പനി മാറുന്നതിന് സഹായിക്കുന്ന മിശ്രിതമാണ് പവിഴമല്ലി ഇലയുടെയും ഇഞ്ചിയുടെയും മിശ്രിതം. പത്ത് പതിനഞ്ചോളം പവിഴമല്ലി ഇല എടുത്ത് ഇടിച്ച് പിഴിഞ്ഞ് ഇലയുടെ നീര് എടുക്കാം. കൂടാതെ കുറച്ച് ഇഞ്ചിയെടുത്ത് ആവിശ്യത്തിന് നീര് ഇടിച്ചെടുത്ത് പവിഴമല്ലി ഇലയുടെ നീരിനോട് ചേർക്കാം. ഈ മിശ്രിതം കഴിക്കുന്നതിലൂടെ പനിയെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു.

തുളസി കുരുമുളക്

തുളസി കുരുമുളക്

എല്ലാ വീടിന്റെയും മുറ്റത്തുള്ള ഒരു ഔഷധ സസ്യമാണ് തുളസി. തുളസി ഇല എടുത്ത് ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീര് ഒരു പാത്രത്തിൽ എടുത്ത് വെയ്ക്കാം ശേഷം അതിലേക്ക് കുരുമുളക് പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കഴിക്കുന്നത് പനി ഇല്ലാതാക്കാൻ സഹായിക്കുന്നു.

ആപ്പിൾ

ആപ്പിൾ

ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്നതും കൂടുതൽ വിറ്റാമിനുകൾ അടങ്ങിയതുമായ ഫല വർഗ്ഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നതിലൂടെ പനിക്ക് ഉണ്ടാവുന്ന അമിതമായ ചൂട് ശമിപ്പിച്ച് അങ്ങനെ പനിയെ എളുപ്പത്തിൽ ഇല്ലായ്മ ചെയ്യുവാനും ആപ്പിൾ സഹായിക്കുന്നു.

ആടലോടകം

ആടലോടകം

പനിയെ പമ്പകടത്താൻ സഹായിക്കുന്ന ഒന്നാണ് ആടലോടകം ഇതോടൊപ്പം തേൻ കൽക്കണ്ടം ഇവ കൂടി ചേർക്കേണ്ടതുണ്ട്. അതിനായി ചെറിയ ആടലോടകത്തിന്റെ ഇല എടുത്ത് വാട്ടിയെടുത്ത് ഇതിന്റെ നീര് പിഴിഞ്ഞ് എടുക്കാം. ഇങ്ങനെ പിഴിഞ്ഞെടുത്ത നീരിനോടൊപ്പം കൽക്കണ്ടം തേൻ ഇവ രണ്ടും ചേർത്ത് മിക്സ് ചെയ്ത് കഴിക്കുന്നത് പനി മാറാൻ സഹായിക്കുന്നു.

ചുക്ക് പൊടിയും,കുരുമുളകും

ചുക്ക് പൊടിയും,കുരുമുളകും

പനി മറാനുള്ള എളുപ്പ വഴികളിൽ ഒന്നാണ് ചുക്കും കുരുമുളകും ഇഞ്ചിയും ചേർന്ന മിശ്രിതം. ചുക്ക് കുരുമുളക് ഇവ രണ്ടും പൊടിച്ചെടുക്കാം. ശേഷം ഇഞ്ചി നല്ലപോലെ ചതച്ച് അതിന്റെ നീരേടുത്ത് ചുക്കും കുരുമുളകും അതിലേക്ക് ചേർത്ത് ഇളക്കാം.ഇങ്ങനെ എടുത്ത മിശ്രിതം ചൂടാക്കി കഴിക്കുന്നതിലൂടെ പനിയെ അകറ്റി നിർത്താൻ സഹായിക്കുന്നു.

ഓറഞ്ച് നീര്

ഓറഞ്ച് നീര്

പനിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ് ഓറഞ്ചും, ഗ്ലൂക്കോസും. രണ്ടോ മൂന്നോ ഓറഞ്ചിന്റെ തൊലി കളഞ്ഞ് അതിന്റെ അല്ലിയെടുത്ത് പിഴിഞ്ഞോ/മിക്സിയിൽ ഇട്ട് നല്ലപോലെ അടിച്ചെടുത്ത് നീര് മാത്രമായി ഒരു ഗ്ലാസ്സിലെടുക്കാം ശേഷം അതിലേക്ക് ഗ്ളൂക്കോസ് ചേർത്ത് കുടിക്കുന്നത് പനി മാറുവാൻ സഹായിക്കുന്നു.

തുളസി, വെളുത്തുള്ളി, മറ്റുള്ളവ (കഷായം)

തുളസി, വെളുത്തുള്ളി, മറ്റുള്ളവ (കഷായം)

തുളസി,ഏലം,ആടലോടകം,ചുക്ക്,യുക്കാലിപിസ്റ്റ് ഇല, വെളുത്തുള്ളി, കുരുമുളകിന്റെ വള്ളി, മുരിങ്ങയുടെ തൊലി, കാപ്പിച്ചെടിയുടെ ഇല ഈ പറഞ്ഞ ഒരോ വിഭവങ്ങളും വളരെ ഔഷധ ഗുണങ്ങൾ ഉള്ളതാണ്. ഇവയിൽ പലതും നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്നതുമാണ്. ഇവ കഷായം വെച്ച് കഴിക്കുന്നതിലൂടെ പനിയെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു.

ശർക്കര, ചുക്ക്, ഏലക്ക, കുരുമുളക്

ശർക്കര, ചുക്ക്, ഏലക്ക, കുരുമുളക്

പനി മാറുവാൻ ഉത്തമമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ശർക്കര, ചുക്ക്, ഏലക്ക, കുരുമുളക് ഇവ ചേർന്ന മിശ്രിതം. ശർക്കരയുടെ ഉപയോഗം മധുര പലഹാരങ്ങൾക്കും, പായിസത്തിനും മാത്രമല്ല പനി ശമിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്. ശർക്കര, ചുക്ക്, ഏലക്ക, കുരുമുളക് എന്നിവ ചേർത്ത് കാപ്പി ഉണ്ടാക്കി കുടിക്കുന്നതിലൂടെ പനിയും ചുമയും ഇല്ലാതാക്കാം.