തലയിലെ താരൻ അകറ്റാം (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ

മുടി കൊഴിച്ചിലിന്‌ പ്രധാനമായ കാരണങ്ങളിൽ ഒന്നാണ് താരൻ. താരൻ അകറ്റാനുള്ള വഴികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ തലയിൽ പുരട്ടി മസ്സാജ് ചെയ്ത് 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് താരൻ കുറയുന്നതിനും മുടി വളർച്ച വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഉലുവ

ഉലുവ

3 ടേബിൾ സ്പൂൺ ഉലുവ രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത ശേഷം അരച്ച് എടുത്ത് ഉള്ളിനീര് ചേർത്ത് തലയിൽ പുരട്ടുക. ഇത് താരൻ അകറ്റുവാൻ വളരെ നല്ല ഒരു പ്രതിവിധിയാണ്. അതോടൊപ്പം മുടിയുടെ ആരോഗ്യ സംരക്ഷണത്തിനും, തിളക്കം നൽകുന്നതിനും സഹായിക്കും.

വേപ്പെണ്ണയും നാരങ്ങാത്തോടും

വേപ്പെണ്ണയും നാരങ്ങാത്തോടും

താരനെ അകറ്റാനുള്ള നല്ലൊരു ഒറ്റമൂലിയാണ് വേപ്പെണ്ണയും നാരങ്ങാത്തോടും. അരച്ചെടുത്ത നാരങ്ങാത്തോടിനൊപ്പം വേപ്പെണ്ണ ചേർത്ത് മിക്സ് ചെയ്യാം ശേഷം 20 മിനിറ്റോളം തലയിൽ പുരട്ടി കാത്തിരിക്കാം ശേഷം കഴുകി കളയാം. ഇത് താരനെ പെട്ടെന്ന് അകറ്റാനുള്ള ഒരു പ്രതിവിധിയാണ് കൂടാതെ വേപ്പെണ്ണയും നാരങ്ങാത്തോടും തലയോട്ടിയെ ആരോഗ്യമുള്ളതാക്കി മാറ്റുകയും തലയോട്ടിയിൽ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാത്തരം ഇൻഫെക്ഷൻ ഇല്ലാതാക്കാനും സഹായിക്കുന്നു.

ചെറു പയറും ഉള്ളി നീരും

ചെറു പയറും ഉള്ളി നീരും

താരനെ ഇല്ലായ്‌മ ചെയ്യാൻ സഹായിക്കുന്ന പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ചെറു പയർ പൊടിയും ഉള്ളി നീരും ചേർത്ത മിശ്രിതം. ഇത് ആഴ്ചയിൽ 4 - 3 തവണ തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നമ്മേ സഹായിക്കുന്നു.

വേപ്പെണ്ണയും ഒലീവ് ഓയിലും

വേപ്പെണ്ണയും ഒലീവ് ഓയിലും

താരനെ എന്നെന്നേക്കുമായി അകറ്റി നിർത്തുവാൻ സഹായിക്കുന്ന ഒറ്റമൂലികളിൽ ഒന്നാണ് വേപ്പെണ്ണയും ഒലീവ് ഓയിലും. ഈ രണ്ട് ചേരുവകളും ആവശ്യാനുസരണം ഒരേ അളവിൽ എടുത്ത് മിക്സ് ചെയ്തെടുക്കാം. ശേഷം തലയിൽ പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയാം. ഇത് താരനെ എത്രയും വേഗം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഉള്ളി നീരും നാരങ്ങാ നീരും

ഉള്ളി നീരും നാരങ്ങാ നീരും

താരനെ അകറ്റാൻ ഏറ്റവും നല്ല ഒറ്റമൂലികളിൽ ഒന്നാണ് ഉള്ളി നീരും നാരങ്ങാ നീരും. ഈ രണ്ട് ചേരുവകൾ ചേർത്ത് മിക്സ് ചെയ്തെടുത്ത മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കുന്നത് താരനെ മാറ്റി നിർത്താൻ സഹായിക്കുന്നു അതോടൊപ്പം ഉള്ളിനീര് കഷണ്ടിയേയും ഇല്ലായ്‌മ ചെയ്യാൻ സഹായിക്കുന്നു.

ആപ്പിൾ നീരും ഉള്ളിയും

ആപ്പിൾ നീരും ഉള്ളിയും

അൽപ്പം ആപ്പിൾ നീരും അതേ അളവിൽ ഉള്ളി നീരും ചേർത്ത് മിക്സ് ചെയ്ത് എടുക്കുന്ന മിശ്രിതം തലയിൽ പുരട്ടി 20 മിനിറ്റ്സ് ശേഷം കഴുകി കളയുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുന്നു.

ഒലീവ് എണ്ണയും ഉള്ളിയും

ഒലീവ് എണ്ണയും ഉള്ളിയും

താരനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും ഉള്ളി നീരും. 2 ടീ സ്പൂൺ ഒലീവ് ഓയിൽ എടുത്ത് അതിലേക്ക് 4 ടീ സ്പൂൺ ഉള്ളി നീരും ചേർത്ത് മിക്സ് ചെയ്ത മിശ്രിതം തലയിൽ 5 മിനിറ്റ് മസ്സാജ് ചെയ്ത ശേഷം അരമണിക്കൂറോളം തലമുടി ചൂടുള്ള ടൗവൽ കൊണ്ട് മൂടിവെയ്ക്കാം. ഇത് താരനെ അകറ്റാൻ വളരെ ഫലപ്രദമാണ്.

തേനിൽ ഉള്ളിനീര്

തേനിൽ ഉള്ളിനീര്

താരൻ ഇല്ലായ്‌മ ചെയ്യാൻ സഹായിക്കുന്നതിൽ തേനും ഉള്ളിനീരും നല്ല പങ്ക് വഹിക്കുന്നു. അൽപ്പം തേനിൽ ഉള്ളിനീര് ചേർത്ത് എടുക്കുന്ന മിശ്രിതം തലയിൽ തേക്കുന്നത് താരൻ മാറുവാൻ സഹായിക്കുന്നു.

മധുരക്കിഴങ്ങും ഉള്ളിനീരും

മധുരക്കിഴങ്ങും ഉള്ളിനീരും

വെള്ളത്തിലിട്ട് വേവിച്ചെടുത്ത മധുരക്കിഴങ്ങ്‌ തണുത്ത ശേഷം ഉള്ളി നീരിൽ മിക്സ് ചെയ്തെടുക്കാം. ഇങ്ങനെ മിക്സ് ചെയ്ത ഈ മിശ്രിതം ഉറങ്ങുന്നതിന് മുൻപ് തലയിൽ വിരലുകൾ ഉപയോഗിച്ച് മസ്സാജ് ചെയ്യാം. ഇത് താരൻ അകറ്റാൻ വളരെ അധികം സഹായകമാണ്.

വേപ്പെണ്ണയും തുളസി നീരും

വേപ്പെണ്ണയും തുളസി നീരും

എല്ലാ തരത്തിലുള്ള മുടികൾക്കും ഇണങ്ങിച്ചേരുന്ന ഒറ്റമൂലിയാണ് വേപ്പെണ്ണയും തുളസി നീരും. താരനെ അകറ്റാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് വേപ്പെണ്ണയും തുളസി നീരും. വേപ്പെണ്ണയും തുളസി നീരും നല്ലപോലെ മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നത് താരനെ പെട്ടെന്ന് തന്നെ അകറ്റുവാൻ സഹായിക്കുന്നു.

പടവലങ്ങ നീര്

പടവലങ്ങ നീര്

താരനെ മാറ്റി നിർത്തുവാൻ പടവലങ്ങ നീരും നല്ല പങ്ക് വഹിക്കുന്നു. പടവലങ്ങ നീരിനോടൊപ്പം ഉള്ളി നീരും ചേർത്ത് മിക്സ് ചെയ്ത മിശ്രിതം തലയിൽ പുരട്ടാം ഇത് താരൻ മാറ്റാൻ നല്ല ഒരു ഒറ്റമൂലി ആണ്.

വേപ്പെണ്ണ നേരിട്ട്

വേപ്പെണ്ണ

തലയിൽ ഉണ്ടാവുന്ന താരൻ അത് മുടി കൊഴിച്ചിൽ ഉൾപ്പടെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനാൽ തന്നെ താരൻ അകറ്റേണ്ടത് നിത്യ ജീവിതത്തിൽ അത്യാവശ്യമാണ്. ഇങ്ങനെ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു താരനെ അകറ്റാൻ നല്ല ഒരു വഴിയാണ് വേപ്പെണ്ണ. വേപ്പെണ്ണ തലയിൽ നല്ലത് പോലെ തേച്ച് അൽപ്പം മസ്സാജ് ചെയ്യുക ശേഷം 1 മണിക്കൂർ കഴിഞ്ഞ് കഴുകികളയാം ഇത് താരനെ അകറ്റാൻ സഹായിക്കുന്നു.

നെല്ലിക്കയും തുളസിയും

നെല്ലിക്കയും തുളസിയും

താരൻ അകറ്റാൻ ഫലപ്രദമായ ഒരു വഴിയാണ് നെല്ലിക്കയും തുളസിയും.നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെയിലത്ത് വെച്ച് ഉണക്കി എടുക്കാം ശേഷം ഉണക്കിയെടുത്ത നെല്ലിക്ക പൊടിച്ച് തുളസി ഇലയോടൊപ്പം ചേർത്ത് അരച്ച് എടുക്കാം. ഇങ്ങനെ എടുത്ത മിശ്രിതം തലയിൽ പുരട്ടി അര മണിക്കൂറോ ഒരു മണിക്കൂറോ വെയ്ക്കാം ശേഷം കഴുകി കളയുക ഇത് തലയിൽ താരനെ ഇല്ലാതാക്കുന്നു.