ചുമയെ ഇല്ലാതാക്കാം നിമിഷ നേരം കൊണ്ട്

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

തേൻ, കടുക്

തേൻ, കടുക്

ചുമ മാറുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് തേൻ , കടുക് ഇവ ചേർന്ന മിശ്രിതം. അല്പം കടുക് അരച്ചോ നല്ലപോലെ ചതച്ചോ എടുത്ത ശേഷം നല്ല ശുദ്ധമായ തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ സഹായിക്കുന്നു.

കൈതച്ചക്ക, പഞ്ചസാര

കൈതച്ചക്ക, പഞ്ചസാര

കൈതച്ചക്കയുടെ ഇലയും പഞ്ചസാരയും ചേർന്ന മിശ്രിതം ചുമക്ക് നല്ലതാണ്. നമ്മൾ പലരും നിസ്സാരമായി കണ്ട് ദിനം തോറും ഉപയോഗ ശൂന്യമെന്ന് പറഞ്ഞ് കളയുന്ന ഒന്നാണ് കൈതച്ചക്കയുടെ ഇല എന്നാൽ അരുത്‌ കൈതച്ചക്കയുടെ ഇലയുടെ നീരിനും ഉണ്ട് വളരെ ഏറെ ഗുണങ്ങൾ. കൈതച്ചക്കയുടെ ഇല എടുത്ത് ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീര് എടുത്ത് പഞ്ചസാര ചേർത്ത് കഴിക്കുന്നത് ചുമയെ അകറ്റുവാൻ നമ്മേ സഹായിക്കുന്നു.

ചുക്ക്, പഞ്ചസാര

ചുക്ക്, പഞ്ചസാര

ചുക്ക്, തൈര്, പഞ്ചസാര ഇവ മൂന്നും ചേർന്ന മിശ്രിതം കഴിക്കുന്നതിലൂടെ ചുമയെ ശമിപ്പിക്കാനും ഇല്ലാതാക്കാനും സാധിക്കുന്നു. ആവിശ്യത്തിന് ചുക്ക് എടുത്ത് പഞ്ചസാരയുമായി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് തൈരും വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതിലൂടെ ചുമയെ ഇല്ലാതാക്കാം.

ആടലോടകത്തിന്റെ ഇല, കൽക്കണ്ടം

ആടലോടകത്തിന്റെ ഇല, കൽക്കണ്ടം

കൽക്കണ്ടം, ആടലോടകത്തിന്റെ ഇല ഇവ രണ്ടും ചുമയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആവിശ്യത്തിന് ആടലോടകത്തിന്റെ ഇലയും കൽക്കണ്ടവും എടുത്ത് രണ്ടും കൂടി ചട്ടിയിൽ ഇട്ട് വറുത്ത് എടുത്ത് മിക്സിയിലോ മറ്റോ ഇട്ട് പൊടിച്ചെടുക്കാം. ഇങ്ങനെ പൊടിച്ചെടുക്കുന്നത് അല്പാല്പം കഴിക്കുന്നതിലൂടെ ചുമയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഇഞ്ചി, തേൻ

ഇഞ്ചി, തേൻ

ചുമയ്ക്ക് പരിഹാരത്തിന് സഹായിക്കുന്ന രണ്ടു ഘടകങ്ങളാണ് ഇഞ്ചി, തേൻ എന്നിവ. ഇഞ്ചി വലിയ ഒരു കഷ്ണം എടുത്ത് അതിന്റെ തൊലി കളഞ്ഞ ശേഷം ഇടിച്ച് പിഴിഞ്ഞ് നീരെടുക്കാം അതിലേക്ക് ആവിശ്യത്തിന് തേൻ ചേർത്ത് കഴിക്കാം. ഇത് ചുമ മാറാൻ സഹായിക്കുന്നു.

ആടലോടകം, കുരുമുളക്

ആടലോടകം, കുരുമുളക്

ചുമ ഇല്ലാതാവാൻ ആടലോടകം, കുരുമുളക് ഇവ ചേർത്ത മിശ്രിതം കഴിക്കാം ആവിശ്യത്തിന് ആടലോടകവും കുരുമുളകും എടുക്കാം. കുരുമുളക് പൊടിച്ചെടുക്കണം ശേഷം ആടലോടകവും കുരുമുളകും ഒപ്പം ചേർത്ത് കഷായം നിർമ്മിക്കാം. ഈ കഷായം ചുമയെ അകറ്റി നിർത്തുവാൻ സഹായിക്കുന്നു.

കുരുമുളക്, തേൻ

ആടലോടകം, കുരുമുളക്

ചുമയ്‌ക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് കുരുമുളകും തേനും ചേർന്ന മിശ്രിതം. ആദ്യം ഒരു അടപ്പോളം കുരുമുളക് എടുത്ത് പൊടിച്ചെടുക്കുക. ഇത് ശുദ്ധമായ തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ മാറുവാൻ സഹായിക്കുന്നു.

പഞ്ചസാര, ജീരകം, ചുക്ക്

പഞ്ചസാര, ജീരകം, ചുക്ക്

ചുമയെ നിമിഷ നേരം കൊണ്ട് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്ന മിശ്രിതമാണ് പഞ്ചസാര, ജീരകം, ചുക്ക്, തേൻ ഇവ ചേർന്ന മിശ്രിതം. ഇവ മൂന്നും പൊടിച്ചെടുത്ത് ഇവ ഒരേ അളവിൽ തേനിൽ ചേർത്ത് കഴിക്കാം. ഇത് ചുമയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.