കഫക്കെട്ടിനെ ഇല്ലാതാക്കാം നിമിഷ നേരങ്ങൾ കൊണ്ട്

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

ഉലുവ, തേൻ

ഉലുവ, തേൻ

കഫക്കെട്ട് ശമിക്കാൻ സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ് ഉലുവയും തേനും. ആദ്യം ആവിശ്യത്തിന് ഉലുവ എടുത്ത ശേഷം അത് കഷായം വെച്ച് വെക്കാം. ശേഷം കഷായത്തിലേക്ക് തേൻ ചേർത്ത് കഴിക്കുക. ഇത് കഫക്കെട്ട് ശമിക്കാൻ സഹായിക്കുന്നു.

കുരുമുളക് പൊടി, തേൻ

കുരുമുളക് പൊടി, തേൻ

കുരുമുളക് പൊടി, തേൻ ഇവ ചേർന്ന മിശ്രിതം കഫക്കെട്ട് ഇല്ലാതാക്കുന്നു. ഉണക്കിയെടുത്ത കുരുമുളക് പൊടിച്ചെടുത്ത ശേഷം അതിലേക്ക് തേൻ ചേർത്ത് കഴിക്കാം. ഇങ്ങനെ കഴിക്കുന്നതിലൂടെ കഫക്കെട്ട് ഇല്ലാതാവുന്നു.

ആടലോടകവും, മുട്ടയും

ആടലോടകവും, മുട്ടയും

കഫക്കെട്ട് മാറുന്നതിനുള്ള മറ്റൊരു എളുപ്പ വഴിയാണ് മുട്ടയും, ആടലോടകവും. ഇവിടെ ആവിശ്യമായ ഘടകങ്ങൾ ഒരു കോഴിമുട്ട, ആടലോടകത്തിന്റെ ഇല എന്നിവയാണ്. ആദ്യം ഒരു കോഴിമുട്ട ഉടച്ച് ഒരു പാത്രത്തിൽ എടുത്ത് വയ്ക്കാവുന്നതാണ്. ശേഷം അതിലേക്ക് ആടലോടകത്തിന്റെ ഇല പിഴിഞ്ഞ് നീര് ചേർത്ത് മുട്ട ഉടച്ചതിന്റെ വെള്ളവുമായി മിക്സ് ചെയ്യാം ഇത് രാവിലെ കഴിക്കുന്നതിലൂടെ കഫക്കെട്ട് ഇല്ലാതാക്കാം.

ത്രിഫലാദി

കഫക്കെട്ട് എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് ത്രിഫലാദി ചൂർണം. അല്പം ശുദ്ധമായ വെള്ളം ചൂടാക്കി ചെറു ചൂട് മതിയാകും അതിലേക്ക് ത്രിഫലാദി ചൂർണ്ണം കലർത്തി അത്താഴത്തിന് ശേഷം കഴിക്കുക. ഇത് കഫക്കെട്ട് മാറുവാൻ സഹായിക്കുന്നു.

തിപ്പലി ത്രിഫല

കഫക്കെട്ട് മാറ്റുവാൻ സഹായിക്കുന്ന മണ്ണോന്നാണ് തിപ്പലി, ത്രിഫല, നെയ്യ് തുടങ്ങിയവയുടെ മിശ്രിതം. ഇവിടെ നമ്മൾ ചെയ്യേണ്ടത് ആദ്യം ആവിശ്യത്തിന് തിപ്പലി, ത്രിഫല എന്നിവ പൊടിച്ചെടുക്കുക എന്നതാണ്. ഈ പൊടിയിലേക്ക് നെയ്യ് ചേർക്കുന്നതിലൂടെ കഫക്കെട്ട് മാറാനുള്ള ഒറ്റമൂലിയായി. ഇനി ഇത് കഴിക്കാം അതിലൂടെ പൂർണമായും കഫക്കെട്ടിനെ മാറ്റാം.

ഗ്രാമ്പു തൈലം

കഫക്കെട്ട് മാറുവാൻ മറ്റുള്ള ഒറ്റമൂലികളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ് ഇത്. അല്പം വെള്ളം ചൂടാക്കി എടുക്കാം ഇതിലേക്ക് ഗ്രാമ്പു, തൈലം ഇവ രണ്ടും ചേർക്കാവുന്നതാണ് ഇങ്ങനെ ഗ്രാമ്പു, തൈലം ഇവ ചേർത്ത് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതിലൂടെ കഫക്കെട്ട് ഇല്ലാതാക്കാം.

ഇഞ്ചി, ഉള്ളി, തുളസി

ഇഞ്ചി, ഉള്ളി, തുളസി ഇവ മൂന്നും വളരെ ഗുണങ്ങളുള്ള മൂന്ന് വിഭവങ്ങളാണ്. ഇവ മൂന്നും വീടുകളിൽ എപ്പോഴും ഉണ്ടാവുന്നതുമാണ് അതിനാൽ തന്നെ എളുപ്പത്തിൽ കഫക്കെട്ട് മാറുവാൻ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒറ്റമൂലിയാണ് ഈ മൂന്ന് വിഭവങ്ങൾ ചേർന്നുള്ളത്. ഇഞ്ചി, ഉള്ളി, തുളസി ഇവ ചേർത്ത് കഴിക്കാം. ഇതിലൂടെ കഫക്കെട്ട് പെട്ടെന്ന് മാറുവാൻ സഹായിക്കുന്നു.

കടുക്ക തേൻ

കടുക്ക, തേൻ ഇവ രണ്ടും ചേർന്ന മിശ്രിതം കഫക്കെട്ടിനുള്ള ഒറ്റമൂലികളിൽ ഒന്നാണ്. ഇത് കഫക്കെട്ടിനെ അകറ്റാൻ സഹായിക്കുന്നു. അതിനായി കടുക്ക തേനിൽ ചാലിച്ച് കഴിക്കാം ഇങ്ങനെ കഫക്കെട്ടിനെ ശമിപ്പിക്കാൻ സഹായിക്കുന്നു.