കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

തക്കാളി നീര്

തക്കാളി നീര്

കണ്ണിന് താഴെ കാണുന്ന കറുപ്പ് നിറം വ്യക്തികൾക്ക് സൗന്ദര്യം കുറയ്ക്കുന്നു. ഇതിന് ഒരു പരിഹാരമാണ് തക്കാളി നീര് കണ്ണിന് താഴെ പുരട്ടുന്നത്. 15 മിനിറ്റ് തക്കാളി നീര് പുരട്ടി കാത്തിരിക്കാം ശേഷം കഴുകി കളയാവുന്നതാണ്. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറുന്നതിന് സഹായകമാണ്.

ഉരുളക്കിഴങ്ങ് നീരും വെള്ളരിയും

ഉരുളക്കിഴങ്ങ് നീരും വെള്ളരിയും

ചർമ്മത്തിന് സൗന്ദര്യം നൽകുന്നതിന് പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീരും വെള്ളരിയും ചേർന്ന മിശ്രിതം കണ്ണിന് താഴെ തേച്ച് പിടിപ്പിക്കാം. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

കണ്ണിന് ചുറ്റുമുള്ള രക്തമോട്ടം വർദ്ധിപ്പിച്ച് കണ്ണിന്റെ താഴത്തെ കറുപ്പ് നിറം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഇതിന് ആവിശ്യത്തിന് ആവണക്കെണ്ണ എടുത്ത് കണ്ണിന് ചുറ്റും മസ്സാജ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റുന്നു.

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ജെൽ

കണ്ണിന് താഴെയുണ്ടാകുന്ന കറുപ്പ് നിറത്തിന് നല്ലൊരു പരിഹാരമാണ് കറ്റാർ വാഴ ജെൽ. കറ്റാർ വാഴ ജെൽ ഉപയോഗിച്ച് കണ്ണിന് താഴെ നല്ലപോലെ മസ്സാജ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നു.

വെള്ളരിക്ക നീരും നാരങ്ങയും

വെള്ളരിക്ക നീരും നാരങ്ങയും

3 ടീ സ്പൂൺ വെള്ളരിക്ക നീരെടുത്ത് അതിൽ നാരങ്ങ നീര് ചേർത്തെടുക്കുന്ന മിശ്രിതം കണ്ണിനു താഴെ പുരട്ടി അൽപ്പം മസ്സാജ് ചെയ്യാം. ഇത് കണ്ണിന് താഴെയുണ്ടാവുന്നകറുപ്പ് നിറം ഇല്ലാതാക്കാൻ ഫലപ്രദമാണ്.

പഴുത്ത പഴം

പഴുത്ത പഴം

കണ്ണിന് തൊട്ട് താഴെയുണ്ടാകുന്ന കറുപ്പിന് പരിഹാരങ്ങളിൽ ഒന്നാണ് പഴുത്ത പഴം. ഉടച്ചെടുത്ത പഴുത്തപഴം തേൻ കലർത്തി നല്ല പോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഇത് കണ്ണിന്റെ തൊട്ട് താഴെ പുരട്ടാവുന്നതാണ്. ഇത് കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം അകറ്റാൻ ഏറെ സഹായിക്കുന്നു.

കുക്കുമ്പർ

കുക്കുമ്പർ

സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു വഴിയാണ് കുക്കുമ്പർ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കൺ തടങ്ങളിലെ അഥവാ കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിന് ഫലപ്രദമായ ചികിത്സ കൂടിയാണ് കുക്കുമ്പർ കൊണ്ട് ചെയ്യാൻ സാധിക്കുന്നത്. കുക്കുമ്പർ ആഴ്ചയിൽ 2 - 3 ദിവസങ്ങളിൽ 2 തവണ വീതം ഉപയോഗിക്കുന്നത് കണ്ണിന് താഴെ കറുപ്പ് നിറം പെട്ടെന്ന് മാറ്റുവാൻ സഹായിക്കുന്നു.

ബദാം ഓയിൽ

ബദാം ഓയിൽ

കണ്ണിന് താഴെയുള്ള കറുപ്പ് നമ്മേ അലട്ടുന്ന വലിയ ഒരു പ്രശ്നം തന്നെയാണ്. ഇതിന് നല്ലൊരു പരിഹാര മാർഗ്ഗമാണ് ബദാം ഓയിൽ. കണ്ണിന് താഴെ ബദാം ഓയിൽ പുരട്ടി നല്ലത് പോലെ മസ്സാജ് ചെയ്യേണ്ടതുണ്ട്. രാത്രി ഇങ്ങനെ ചെയ്ത് രാവിലെ കഴുകി കളയാവുന്നതാണ്. ഇത് കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നു.

തേൻ

തേൻ

കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് തേൻ. തേൻ മാത്രമായി ഉപയോഗിക്കുന്നതും കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റി പഴയതുപോലെ ആവാൻ സഹായിക്കുന്നു. ശുദ്ധമായ തേൻ വേണം ഇതിനായി ഉപയോഗിക്കേണ്ടത് ഉപയോഗിക്കുന്ന സമയം തേൻ കട്ടി കുറച്ച് വേണം കണ്ണിനും ചുറ്റും പുരട്ടേണ്ടത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

എല്ലാത്തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരമായ ഒരു ഒറ്റമൂലിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് കണ്ണിന് താഴെ മസ്സാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുപ്പ് മാറുവാൻ സഹായിക്കുന്നു. കൂടാതെ മസ്സാജ് ചെയ്യുമ്പോൾ രക്തം ഓട്ടവും കൂടുന്നതിനാൽ ഇത് വളരെ ഫലപ്രദമാണ്. എല്ലാ ദിവസവും രാത്രി ഇങ്ങനെ തടവി രാവിലെ കഴുകി കളയാവുന്നതാണ്.

തേനും പാലും

തേനും പാലും

തേനും പാലും ഇവ രണ്ടും സൗന്ദര്യ സംരക്ഷണത്തിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന രണ്ട് ഘടകങ്ങളാണ്. ആവശ്യത്തിനുള്ള പാലിൽ അൽപ്പം തേൻ കലർത്തി അത് കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറത്തിൽ തേച്ച് പിടിപ്പിക്കുന്നത് കണ്ണിന്റെ താഴെയുള്ള കുറുപ്പ് നിറം മാറുന്നതിന് വളരെ പ്രയോജനകരമാണ്.

ഐസ്

ഐസ്

കണ്ണിന് താഴെ കറുപ്പ് അകറ്റാനുള്ള നല്ലൊരു മാർഗ്ഗമാണ് ഐസ് ഉപയോഗിച്ച് കണ്ണിന് താഴെ മസ്സാജ് ചെയ്യുന്നത്. ഇങ്ങനെ മസ്സാജ് ചെയ്യുന്നതിലൂടെ താമസിയാതെ തന്നെ കണ്ണിന്റെ താഴെയുള്ള കറുപ്പ് അകലുന്നു.

റോസ് വാട്ടർ

റോസ് വാട്ടർ

റോസ് വാട്ടർ ഉപയോഗിച്ചും കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാം. അല്പം കോട്ടൺ തുണി എടുത്ത് റോസ് വാട്ടറിൽ മുക്കി കണ്ണിന് താഴെ പുരട്ടാം ഇത് കണ്ണിന് താഴെ തണുപ്പ് നല്കുന്നതിനോടൊപ്പം കറുപ്പ് മാറാനും സഹായിക്കുന്നു.