ഒറ്റമൂലികൾ (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

വായ്പ്പുണ്ണ്‌

  • മോരിൽ കറിവേപ്പില അരച്ച്‌ കലക്കി കവിൾ കൊള്ളുക.
  • ത്രിഫല ചൂർണ്ണം തേൻ ചേർത്ത്പുരട്ടുക.
  • അദയാരിഷ്ടം കവിൾ കൊള്ളുക.
  • നെല്ലി ത്തോൽ തൈരിൽ ഇട്ട്‌ കഴിക്കുക

മഞ്ഞപ്പിത്തം

  • കീഴാർ നെല്ലി അരച്ച്‌ പാലിലോ ഇളനീരിലോ ചേർത്ത്‌ രാവിലെ കഴിക്കുക.
  • പൂവാൻ കുരുന്തിലയും ജീരകവും ചേർത്ത്‌ അരച്ച പാലിൽ കഴിക്കുക.
  • വയൽ തുമ്പ സമൂലം അരച്ച്‌ പാലിൽ ചേർത്ത്‌ കഴിക്കുക.
  • തേനിൽ മുള്ളങ്കിനീര്‌ ചേർത്ത്‌ കഴിക്കുക.

മുടികൊഴിച്ചിൽ, താരൻ, അകാലനര

  • ചെമ്പരത്തി പൂവും മെയിലാഞ്ചിയും ചേർത്ത്‌ എണ്ണ കാച്ചി പുരട്ടുക.
  • അരിത്തവിട്‌ അരിപ്പട്ട ചക്കര ഇടിച്ച്‌ ദിവസേന കഴിച്ചാലകാല നര ഇല്ലാതാകും.
  • തുളസി ഇല, വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണ കാച്ചി തലയിൽ പുരട്ടുക താരൻ മാറികിട്ടും.

തൊണ്ടവേദന

  • ഗ്രാമ്പു, ഏലത്തരി എന്നിവയിലേതെങ്കിലും വായിലിട്ട്‌ ചതച്ച്‌ തുപ്പി കളയുക.
  • കൽക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ച്‌ പൊടിച്ച്‌ ഇടവിട്ട്‌കഴിക്കുക. തൊണ്ടവേദനയും ചുമയും മാറും.
  • പനങ്കൽകണ്ടത്തിൽ ചുവന്നുള്ളി അരിഞ്ഞ്‌ ചേർത്ത്‌ ഇളക്കുക. ഇതിൽ നിന്നും ഊറി വരുന്ന നീര്‌ രണ്ട്‌ സ്പൂൺ വീതം കുടിച്ചാൽ തൊണ്ട വേദന ചുമ എന്നിവ ശമിക്കും.
  • പപ്പായയുടെ കറ തൊണ്ടയിൽ പുരട്ടുക.
  • ചെറുചൂടുവെള്ളത്തിൽ ഉപ്പുകലർത്തി കവിൾകൊള്ളുക

വയറുവേദന

  • ഇഞ്ചി, ഇടിച്ചുപിഴിഞ്ഞ തെളിനീര്‌ ഉപ്പ്‌ ചേർത്ത്‌കഴിക്കുക.
  • കറിവേപ്പില ചതച്ചിട്ട്‌ കഷായം വച്ച്‌ കഴിക്കുക
  • ഉലുവ കഷായം വച്ച്‌ കഴിക്കുക.

കുഴിനഖം

  • കറ്റാർ വാഴയുടെ നീരും പച്ചമഞ്ഞളും കൂടി അരച്ചിടുക.
  • പച്ചമഞ്ഞൾ വേപ്പെണ്ണയിലരച്ച്‌ കുഴി നഖമുള്ള വിരലിൽതേക്കുക.
  • കത്തി നിൽക്കുന്ന നിലവിളക്കിലെ തിരിയിലൂടെ എണ്ണ കുഴിനഖത്തിൽ ഒഴിക്കുക.

എരിക്കിൻ പാൽ ഇടുക.

  • നാടൻമഞ്ഞളും മെയിലാഞ്ചി ഇലയും സമം ചേർത്ത്‌ അരച്ച്‌ നഖം പൊതിഞ്ഞു കെട്ടുക

കഫക്കെട്ട്‌

  • അയമോദകം പഞ്ചസാര ചേർത്തു പൊടിച്ചു കഴിക്കുക.
  • കടുക്ക ചാലിച്ച്‌ തേൻ ചേർത്തു കഴിക്കുക.
  • ഉലുവക്കഷായം തേൻ ചേർത്തു കഴിക്കുക.
  • നാരങ്ങാവെള്ളം തേനിൽ ചേർത്തു കഴിക്കുക.

മുഖക്കുരുവിന്‌

  • പച്ചമഞ്ഞളും പേരയുടെ കുരുന്നിലയും ചേർത്തരച്ച്‌ മുഖത്ത്‌ തേക്കുക

ദഹനക്കേടിന്‌

  • ജാതിക്കായ പൊടിച്ച്‌ തേനിൽ ചേർത്ത്‌ കഴിക്കുക

പഴുതാര കുത്തിയാൽ

  • തുമ്പയിലയും കുരുമുളകും അരച്ചിടുക.

കണ്ണിനു ചതവുപറ്റിയാൽ

  • നന്ത്യാർവട്ടപ്പൂവ്‌ കിഴികെട്ടി മുലപ്പാലിൽ മുക്കിപ്പിഴിഞ്ഞ്‌ കണ്ണിൽ രണ്ടോ മൂന്നോ തുള്ളി ഒഴിക്കുക.

രക്തസമ്മർദ്ദം

  • മുരിങ്ങ ഇല നിത്യവും കഴിക്കുക.
  • ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ നിത്യവും കുടിക്കുക.

തലവേദന

  • കടുക്ക്‌ അരച്ച്‌ നെറ്റിയിൽ പുരട്ടുക.
  • ചുവുള്ളിയും കല്ലുപ്പും അരച്ചുപുരട്ടുക.

ചെന്നികുത്ത്‌

  • നാൽപാമരതോല്‌ അരച്ച്‌ പുരട്ടുക.

പല്ലുവേദന

  • വേപ്പിൻ കുരു എണ്ണയിൽ വറുത്തെടുത്തു പുരട്ടുക.
  • ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേർത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക.

തീപ്പൊള്ളൽ

  • തേനും നെയ്യും മിശ്രിതമാക്കി പുരട്ടുക.
  • മുള്ളുമുരികിന്റെ തൊലി അരച്ച്‌ പുരട്ടുക.
  • ഉപ്പുവെള്ളമോ മോരോ ഒഴിക്കുക.

ആണിരോഗം

  • കഞ്ഞിവെള്ളത്തിൽ ഇന്തുപ്പുചാലിച്ചു പുരട്ടുക.
  • കശുവണ്ടിത്തോടിന്റെ കറ കടുകെണ്ണയിൽ ചാലിച്ചു പുരട്ടുക.

ക്യാൻസർ

  • കറുക പുല്ല്‌ നീരിൽ വെള്ളം ചേർത്തു കഴിക്കുക.
  • നിലംപാല അരച്ചെടുത്ത്‌ പാലും ചേർത്ത്‌ കഴിക്കുക.

തുമ്മൽ

  • ചുവന്ന ഉള്ളി എണ്ണ കാച്ചി ഉപയോഗിക്കുക.
  • മഞ്ഞൾ കഷ്ണം കത്തിച്ച്‌ പുക ശ്വസിക്കുക.

പനി

  • കുരുമുളകും ചുക്കും പൊടിയാക്കീഞ്ചി നീരിൽ ചേർത്ത്‌ ചൂടാക്കി കുടിക്കുക.
  • തുളസി നീരിൽ തേൻ ചേർത്ത്‌ കഴിക്കുക.
  • ചുക്കും മല്ലിയുമിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുക.

അപസ്മാരം

  • വയമ്പ്‌ പൊടിച്ചതും തേനും ബ്രഹ്മി നീരിൽ ചേർത്തു കഴിക്കുക.

ചുണങ്ങ്‌ മാറുവാൻ

  • ആര്യവേപ്പില മഞ്ഞൾ ചേർത്ത്‌ അരച്ചിടുക.
  • കടുക്ക്‌ അരച്ചെടുത്ത്‌ ചുണങ്ങിൽ പുരട്ടുക.
  • ചെറുനാരങ്ങയുടെ നീരിൽ ഉപ്പ്‌ ചേർത്ത്‌ ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.

ചെങ്കണ്ണ്‌

  • ചെറുതേൻ കണ്ണിൽ ഉറ്റിക്കുക.
  • നമ്പ്യാർവെട്ടത്തിന്റെ ഇലയോ, മൊട്ടോ, പൂവോ നുള്ളുമ്പോൾ വരു പാൽ കണ്ണിൽ ഉറ്റിക്കുക.

ജലദോഷം

  • ചെറുനാരങ്ങാനീരിൽ തേൻ ചേർത്ത്‌ കഴിക്കുക.
  • തുളസിയില കഷായം വച്ച്‌ കഴിക്കുക.

നടുവേദന

  • ആവണക്കെണ്ണ ചുടുകഷായത്തിൽ ചേർത്ത്‌ കഴിക്കുക.
  • അരിക്കാടിയും മുളയില നീരും ചേർത്ത്‌ തിളപ്പിച്ച്‌ നടുവിന്‌ പുരട്ടുക.

ചെവിവേദന

  • ഉള്ളി നീര്‌ ചൂടാക്കി ചെറു ചൂടോടെ ചെവിയിലൊഴിക്കുക.
  • ഇഞ്ചി നീര്‌ ചൂടാക്കി അരിച്ചെടുത്ത്‌ ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക.

പ്രമേഹം

  • തൊട്ടാവാടി നീരിൽ പാൽ ചേർത്ത്‌ കഴിക്കുക.
  • ബ്രഹ്മി ഉണക്കിപ്പൊടിച്ച്‌ ഓരോ സ്പൂൺ പാലിൽ ചേർത്ത്‌ കഴിക്കുക.
  • പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരിൽ തേനും മഞ്ഞൾപ്പൊടിയും ചേർത്ത്‌ കഴിക്കുക.

സന്ധിവേദന

  • തൊട്ടാവാടി ഇടിച്ച്‌ പിഴിഞ്ഞ നീര്‌ തേൻ ചേർത്ത്‌ രാവിലെയും വൈകുന്നേരവും കഴിക്കുക.
  • വെളിച്ചെണ്ണയും നാരങ്ങാ നീരും തുല്യ അളവിലെടുത്ത്‌ ചൂടാക്കി വേദനയുള്ളിടത്ത്‌ പുരട്ടുക.

കൊടിഞ്ഞി

  • ജീരകം ചതച്ചിട്ട് പാൽ കാച്ചി രാവിലെ കുടിക്കുക.
  • മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) നെറ്റിയുടെ ഇരുവശങ്ങളിലും അരച്ചിടുക.
  • ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തിൽ അരച്ചു പുരട്ടുക.

കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന്

  • നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ‘ക്ഷണത്തോടൊപ്പം കഴിക്കുക.
  • തൈരും ഇഞ്ചിയും കറിയാക്കി പതിവായി ‘ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • നാലോ അഞ്ചോ വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക.

അമിതവണ്ണം

  • തേനും വെള്ളവും സമംചേർത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാൽ വളരെ നല്ലത്)
  • ഒരു ടീസ്പൂൺ നല്ലെണ്ണയിൽ അഞ്ചുഗ്രാം ചുക്കുപൊടി ചേർത്തു പതിവായി കഴിക്കുക.
  • ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ ചേർത്തു കഴിക്കുക.

കാൽപാദ സംരക്ഷണത്തിന്

  • ഒരു സ്പൂൺ കടുകെണ്ണയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ചൂടാക്കുക.ഇത് തണുക്കുമ്പോൾ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേർത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.
  • ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകൾ മാറിക്കിട്ടാൻ തുല്യ അളവിൽ നാരങ്ങാനീരും ഗ്ലിസറിനും ചേർത്ത് പുരട്ടിയാൽ മതി.
  • ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഇതിൽ ഒരു സ്പൂൺ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടിൽ കാൽപാദങ്ങളിൽ പുരട്ടിയാൽ പാദത്തിലെ വിണ്ടുകീറൽ മാറിക്കിട്ടും.