അമിതമായുള്ള അനാവശ്യ രോമ വളർച്ച തടയാൻ ഒറ്റമൂലികൾ

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

പഞ്ചസാരയും നാരങ്ങ നീരും

പഞ്ചസാരയും നാരങ്ങ നീരും

മുഖത്ത് ഉണ്ടാവുന്ന അനാവശ്യ രോമം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് ഇത്. ഈ ഒറ്റമൂലി അനുയോജ്യം സ്ത്രീകൾക്കാണ്. പഞ്ചസാര അല്പം വെള്ളത്തിൽ ഇട്ട് മിക്സ് ചെയ്ത് എടുക്കാം (ചെറിയൊരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്താൽ മതിയാകും ശ്രദ്ധിക്കേണ്ട കാര്യം ശുദ്ധ വെള്ളം ആയിരിക്കണമെന്നതാണ്). ഇതേ വെള്ളത്തിൽ നാരങ്ങ നീരും കലർത്തി വെയ്ക്കാം. ഇനി ഈ മിശ്രിതം രോമം ഉണ്ടാവുന്ന മുഖ ഭാഗത്ത് പുരട്ടാം. നന്നായി പുരട്ടി 20 മിനിറ്റ് കാത്തിരിക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ നല്ലപോലെ തിരുമ്മി കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് നല്ലതാണ്.

മുട്ടയും ചോളവും

മുട്ടയും ചോളവും

അനാവശ്യ രോമ വളർച്ച ഒഴിവാക്കാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് മുട്ടയും(1),ചോളവും(1/2),പഞ്ചസാരയും(1). ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുക്കാം അതിലേക്ക് ചോളപ്പൊടിയും പഞ്ചസാരയും ചേർക്കാം. ഇവ മൂന്നും ഇനി നല്ലപോലെ കലർത്തി എടുക്കുന്ന ലായനി മുഖത്ത് തേച്ച് പിടിപ്പിക്കാം (സ്ത്രീകൾ മാത്രം). 25 മിനിറ്റോ 30 മിനിറ്റ് ശേഷമോ ഇത് മുഖത്ത് നിന്ന് പതിയെ വലിച്ചെടുക്കും. ഇത് അനാവശ്യ രോമ വളർച്ച തടയും.

നാരങ്ങ നീര് തേൻ മൈദ

നാരങ്ങ നീര് തേൻ മൈദ

കാലിലും കയ്യിലും ഉണ്ടാവുന്ന അമിതമായ രോമ വളർച്ചയെ തടയാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് ഇത്. പഞ്ചസാര,തേൻ,നാരങ്ങ ഇവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്തെടുത്ത മിശ്രിതം രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കുക, ശേഷം ഇത് കട്ടി പിടിച്ചാണ് ഇരിക്കുന്നതെങ്കിൽ അതിലേക്ക് അല്പം വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കാം. ശേഷം ചൂട് പോവാനായി വെയ്ക്കാം. ഇത് പുരട്ടേണ്ട ഭാഗം നല്ലപോലെ വൃത്തിയാക്കി മൈദ തൂവാം ശേഷം സ്പൂൺ കൊണ്ട് മെല്ലെ ഭാഗങ്ങളിൽ പുരട്ടുക (ശ്രദ്ധിക്കേണ്ട കാര്യം മുടി വളരുന്ന ഭാഗത്തേക്ക് വേണം ഇത് പുരട്ടേണ്ടത്.). പുരട്ടി കഴിഞ്ഞു കോട്ടൺ തുണി കൊണ്ട് ഈ ഭാഗം നല്ലപോലെ പൊതിയേണ്ടതാണ്. ഇത് ഉണങ്ങിയ ശേഷം ഈ മിശ്രിതം ഇരിക്കുന്നതിന്റെ എതിർ ദിശയിലേക്ക് കോട്ടൺ വലിച്ചെടുക്കാം. ഇങ്ങനെ ഇത് അനാവശ്യ അമിത രോമ വളർച്ച ഇല്ലാതാക്കാൻ സഹായിക്കും.

ഏത്തപ്പഴവും ഓട്ട്സ്

ഏത്തപ്പഴവും ഓട്ട്സ്

അനാവശ്യ രോമം അകറ്റാൻ നല്ലൊരു മാർഗ്ഗമാണ് ഏത്തപ്പഴത്തിന്റെയും ഓട്ട്സ്ന്റെയും മിശ്രിതം. ഏത്തപ്പഴവും ഓട്ട്സും ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് രോമം വളരുന്നിടത്തേക്ക് തേച്ച് പിടിപ്പിക്കാം. പിന്നീട് നല്ലപോലെ വട്ടത്തിൽ മുഖം ഉരുമ്മുക. 20 മിനിട്ടിന് ശേഷം ഉണങ്ങിയ ഈ മിശ്രിതം കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് അനാവശ്യ രോമം ഇല്ലാതാക്കാൻ സഹായിക്കും.

ഉരുളക്കിഴങ്ങും പരിപ്പും

ഉരുളക്കിഴങ്ങും പരിപ്പും

ഉരുളക്കിഴങ്ങും പരിപ്പും ചേർന്ന മിശ്രിതം അമിത/അനാവശ്യ രോമ വളർച്ചയെ തടയാൻ സഹായിക്കും. പരിപ്പ് രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ അരച്ചെടുക്കാം അതോടൊപ്പം തന്നെ ഉരുള കിഴങ്ങും പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുത്ത പരിപ്പിനോട് ചേർക്കാം. ഇങ്ങനെ പരിപ്പും ഉരുളക്കിഴങ്ങും മിക്സ് ചെയ്ത ശേഷം അതിനോടൊപ്പം തേനും നാരങ്ങ നീരും കൂടി കലർത്തുക. ഇങ്ങനെ കലർത്തിയെടുത്ത മിശ്രിതം മുഖം ഉൾപ്പടെ എവിടെ അനാവശ്യമായി രോമം വളരുന്നുണ്ടോ അവിടെയൊക്കെ പുരട്ടാം. ശേഷം ഇട്ട ഭാഗത്ത് തുണിയോ കോട്ടണോ വെയ്ക്കാം. ഈ മിശ്രിതം ഉണങ്ങിയ ശേഷം മെല്ലെ തുണി/കോട്ടൺ വലിച്ചെടുക്കാം. ഇത് അനാവശ്യ രോമങ്ങൾ ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു.

ചെറുപയർ പാല് നാരങ്ങ

ചെറുപയർ പാല് നാരങ്ങ

അനാവശ്യമായി അഥവാ അമിതമായി വളരുന്ന രോമത്തെ കളയാൻ ചെറുപയർ, പാല്, നാരങ്ങ ഇവ മൂന്നും കൂടിയ മിശ്രിതം ഉപയോഗിക്കാം. ആറ് ഏഴ് സ്‌പൂൺ പാല് ഒരു ചെറിയ പാത്രത്തിൽ എടുക്കാം.ഈ എടുത്ത് വെച്ച പാലിലേക്ക് ചെറു പയർ പൊടി കലർത്തി നല്ലപോലെ ഇളക്കാം. ഇങ്ങനെ ഇളക്കി വെച്ച മിശ്രിതത്തിലേക്ക് നാരങ്ങ നീരും കൂടി ചേർത്ത് എല്ലാ ദിവസങ്ങളിലും മുഖത്ത് പുരട്ടുന്നത് അനാവശ്യ രോമ വളർച്ചയെ തടയാൻ സഹായിക്കുന്നു.

പപ്പായ

പപ്പായ

പപ്പായ, കസ്തൂരി മഞ്ഞൾ ഇവ ചേർന്ന മിശ്രിതം അമിത രോമ വളർച്ച അഥവാ അനാവശ്യ രോമ വളർച്ചയെ ഇല്ലാതാക്കുന്നു (സ്ത്രീകൾക്ക് ഉപയോഗിക്കാം). ആദ്യം പപ്പായ പേസ്റ്റ് രൂപത്തിലേക്ക് മാറ്റിയെടുക്കേണ്ടതുണ്ട് ആയതിനാൽ പപ്പായ (പച്ച പപ്പായ വേണം ഇതിനായി എടുക്കേണ്ടത്) ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് മിക്സിയിൽ ഇട്ട് അരച്ചെടുക്കാം. ഇങ്ങനെ അരച്ച് വെച്ച പപ്പായയിലേക്ക് മഞ്ഞൾ ചേർത്ത് നല്ല പോലെ മിക്സ് ചെയ്തതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം അര മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് അനാവശ്യ രോമം അകറ്റി നിർത്താൻ നമ്മേ സഹായിക്കുന്നു.

മഞ്ഞൾ

മഞ്ഞൾ

സൗന്ദര്യ സംരക്ഷണത്തിന് വളരെ അധികം സ്ത്രീകളും ഉപയോഗിച്ച് വരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞൾ. ഇതേ മഞ്ഞൾ തന്നെ മുഖത്ത് ഉണ്ടാവുന്ന അനാവശ്യ/അമിത രോമം ഇല്ലാതാക്കാൻ സഹായിക്കുന്നു (ശ്രദ്ധിക്കേണ്ട കാര്യം: മഞ്ഞൾ സ്ത്രീകൾ ഉപയോഗിക്കുന്നതായിരിക്കും അനുയോജ്യം) അതിനാൽ തന്നെ മറ്റൊന്ന് മുഖ സൗന്ദര്യത്തിന് വേണ്ടി പുരട്ടേണ്ട ആവശ്യകതയും ഇല്ലാതാകുന്നു.

പാൽപ്പാട

പാൽപ്പാട

മുഖത്ത് സ്ത്രീകൾക്ക് ഉണ്ടാവുന്ന രോമത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് പാൽപ്പാടയും, കസ്തൂരി മഞ്ഞളിന്റെയും മിശ്രിതം. പാലിൽ നിന്ന് പാൽപ്പാട വേർ തിരിച്ച് എടുത്ത് അതിൽ കസ്തൂരി മഞ്ഞൾ കലർത്തി മുഖത്ത് പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് മുഖത്ത് ഉണ്ടാവുന്ന അനാവശ്യ രോമം അകറ്റി നിർത്താൻ നമ്മേ സഹായിക്കുന്നു.