അകാല നര ഇല്ലാതാക്കാം (നാട്ടുവൈദ്യം)

ആയുർവേദ വിക്കി സംരംഭത്തിൽ നിന്ന്

ഇഞ്ചിയും പാലും

ഇഞ്ചിയും പാലും

ഇന്ന് പലർക്കും ചെറുപ്പത്തിൽ തന്നെ നര ബാധിച്ച് തുടങ്ങുന്നു. ഇങ്ങനെയുണ്ടാകുന്ന അകാല നരയ്ക്ക് ഒരു പരിഹാരമാണ് ഇഞ്ചിയും പാലും. ഇഞ്ചി ചതച്ച് അല്ലെങ്കിൽ അരച്ചെടുത്ത് അതിനോടൊപ്പം പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇത് തലയിൽ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവിശ്യം ഇങ്ങനെ ചെയ്യുന്നത് അകാല നര അകറ്റുവാൻ സഹായിക്കുന്നു.

കറ്റാർവാഴ ജെല്ലും തൈരും

കറ്റാർവാഴ ജെല്ലും തൈരും

ഒരു കപ്പ് തൈര് എടുക്കാം അതിലേക്ക് ആവിശ്യത്തിന് കറ്റാർവാഴ ജെൽ ചേർക്കാം. ഈ മിശ്രിതം തലയിൽ പുരട്ടി ഒരു മണിക്കുറോളം കാത്തിരിക്കാം. ശേഷം കഴുകി കളയാം ഇത് അകാല നര ഇല്ലാതാക്കാൻ സഹായിക്കുന്നു.

കട്ടൻ ചായയും ഉപ്പും

കട്ടൻ ചായയും ഉപ്പും

അകാലനര ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പ്രതിവിധിയാണ് കട്ടനും ഉപ്പിന്റെയും മിശ്രിതം. ഒരു കപ്പിൽ കട്ടൻ ചായ എടുത്ത് അതിലേക്ക് ഒരു ടീ സ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കം. ഇത് തലയോട്ടിയിൽ മസ്സാജ് ചെയ്യുന്നത് നര ഇല്ലാതാക്കാൻ സഹായിക്കും.

തൈരും ചെമ്പരത്തി ഇലയും

തൈരും ചെമ്പരത്തി ഇലയും

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തലയിൽ പുരട്ടി അകാല നരയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് തൈരും ചെമ്പരത്തി ഇലയും. ചെമ്പരത്തി ഇല ഉണക്കി പൊടിച്ചെടുത്തത് നാലോ ആറോ ടീ സ്പൂൺ തൈരിനോട് മിക്സ് ചെയ്‌തെടുക്കുന്ന മിശ്രിതം തലയിൽ പുരട്ടുന്നത് അകാല നര ഇല്ലാതാക്കാൻ നമ്മേ സഹായിക്കും.

ബദാം ഓയിലും നെല്ലിക്കയും

ബദാം ഓയിലും നെല്ലിക്കയും

അകാല നര മാറ്റാനുള്ള പ്രതിവിധികളിൽ ഒന്നാണ് ബദാം ഓയിലും നെല്ലിക്കയും. നെല്ലിക്ക ചെറുതായി അരിഞ്ഞ് പേസ്റ്റ് രൂപത്തിലാക്കുക ശേഷം ഇതിലേക്ക് ബദാം ഓയിലും അൽപ്പം നാരങ്ങാ നീരും ചേർക്കാം. ഈ മിശ്രിതം തലയിൽ പുരട്ടി ഒരു മണിക്കൂർ ശേഷം കഴുകി കളയാം ഇത് അകലാ നര ഇല്ലാതാക്കാൻ സഹായിക്കുന്നു.

കടുകെണ്ണയും കറിവേപ്പിലയും

കടുകെണ്ണയും കറിവേപ്പിലയും

ഒരു മാസം കൊണ്ട് അകാല നരയെ ചെറുക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് കടുകെണ്ണയും കറിവേപ്പിലയും. കടുകെണ്ണയിൽ കറിവേപ്പില അരിഞ്ഞ് ഇട്ട് ചൂടാക്കിയെടുക്കാം ഇത് തലയിൽ തേച്ച് മസ്സാജ് ചെയ്യുന്നത് വളരെ പെട്ടെന്ന് അകാല നര മാറ്റുവാൻ സഹായകമാകുന്നു.

വെണ്ണ

വെണ്ണ

അകാല നരയെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് വെണ്ണ. രാത്രി തലയിൽ വെണ്ണ പുരട്ടി തല കവർ ചെയ്ത ശേഷം ഉറങ്ങാം. രാവിലെ ഉണർന്ന ശേഷം ഇത് കഴുകി കളയാം ഇങ്ങനെ ചെയ്യുന്നത് അകാല നര ചെറുക്കാൻ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അരച്ച ശേഷം അതിന്റെ മുഴുവൻ സത്ത് (ലായനി രൂപം) അരിച്ചെടുക്കാം. ഈ അരിച്ചെടുത്ത സത്ത് തലയിൽ പുരട്ടാം. ഇത് അകാല നര മാറുവാൻ ഫലപ്രദമായ ഒരു വഴിയാണ്.

തൈരും കുരുമുളകും

തൈരും കുരുമുളകും

അകാല നരയ്ക്ക് ഫലപ്രദമായ ഒരു പരിഹാരമാണ് സുഗന്ധവ്യജ്ഞനമായ കുരുമുളക്. കുരുമുളക് പൊടിച്ച് അത് തൈരിൽ കലർത്തി നരച്ച മുടിയിൽ കലർത്താം ഇത് നര മാറ്റാൻ സഹായിക്കുന്നു.

കറിവേപ്പില ഇലയും മോരും

കറിവേപ്പില ഇലയും മോരും

മുടിയുടെ കറുപ്പിന് ഏറെ ഫലപ്രദമായ ഒന്നാണ് കറിവേപ്പിലയും മോരും. കറിവേപ്പില ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുത്ത് മോരിനോട് ചേർത്ത് പേസ്റ്റ് ആക്കിയെടുക്കാം. ഇത് കുളിക്കാൻ നേരം വെള്ളത്തിൽ കലർത്തി മുടി നന്നായി കഴുകുന്നത് അകാല നര കുറയ്ക്കാൻ നല്ല ഒരു ഉപാധിയാണ്.

മൈലാഞ്ചിപ്പൊടിയും തൈരും

മൈലാഞ്ചിപ്പൊടിയും തൈരും

തൈരും മൈലാഞ്ചിപ്പൊടിയും അകാല നര അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. ആവിശ്യത്തിന് തൈരും അതേ അളവിൽ മൈലാഞ്ചി പൊടിയും കലർത്തി എടുക്കുന്ന മിശ്രിതം തലയിൽ തേക്കാം. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവിശ്യം തലയിൽ തേക്കുന്നത് അകാല നരയെ ചെറുക്കാൻ സഹായിക്കും.

വിഷ്ണുക്രാന്തി പൂവ്

വിഷ്ണുക്രാന്തി പൂവ്

മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കുന്ന ഒരു പൂവാണ് വിഷ്ണുക്രാന്തിയുടേത്. വിഷ്ണുക്രാന്തിയുടെ പൂവ് അഞ്ചോ പത്തോ പറിച്ചെടുത്ത് ഇത് ആവണക്കെണ്ണയുമായി മിക്സ് ചെയ്യാം. ഇങ്ങനെ മിക്സ് ചെയ്തെടുത്ത മിശ്രിതം തലയിൽ പുരട്ടുന്നത് അകാല നരയെ ചെറുക്കൻ സഹായിക്കുന്നു.